റാസൽകൈമ എ.ജി ചർച്ചിൽ ശുശ്രൂഷകനായി പാസ്റ്റർ സന്തോഷ് ജോർജ് ചുമതലയേറ്റു

യു.എ.ഇ: റാസൽകൈമയിലെ പ്രധാന സഭകളിലൊന്നായ റാക്ക് എ.ജി ചർച്ച് ശുശ്രൂഷകനായി പാസ്റ്റർ സന്തോഷ് ജോർജ് ഒക്ടോബർ 5 ന് ചുമതലയേറ്റു. എസ്.എ.ബി.സി ബാംഗ്ലൂരിൽ നിന്നും എം.ഡിവ്, സെന്റ് പീറ്റേർസ് പൊൻട്ടിഫിഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ബാഗ്ലൂരിൽ നിന്നും എം.ടെകി ലും വേദശാസ്ത്ര പഠനം പൂർത്തീകരിച്ചു. കേരളത്തിൽ അസംബ്ലീസ് ഓഫ് ഗോഡിന്റെ ആര്യങ്കാവ്, കോട്ടയം പാമ്പാടി, കൊല്ലക്കടവ് സഭകളിലും യു.എസ്.എ യിൽ ന്യൂയോർക്ക് ബൈബിൾ അസംബ്ലിയിൽ അസോസിയേറ്റ് പാസ്റ്റർ ആയി പാസ്റ്റർ കെ.പി ടൈറ്റസിനോടൊപ്പവും ബാംഗ്ലൂരിൽ വിവിധ അസംബ്ലീസ് ഓഫ് ഗോഡ് സഭകളിൽ സഭാശുശ്രൂഷകനായി പ്രവർത്തിച്ച പാസ്റ്റർ സന്തോഷ് ജോർജ് കൊല്ലം തേവലക്കര സ്വദേശിയാണ്. ഭാര്യ: എലിസബത്ത്. മക്കൾ:
റവ. ഫെബിൻ ജോർജ്, മരുമകൾ അക്സ. ചെറുമകൾ സിമോറ. മകൾ-ഫിൻസി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.