സൺഡേസ്കൂൾ പി.വൈ.പി.എ സംയുക്ത വാർഷിക യോഗവും സമ്മാനദാനവും സെപ്റ്റംബർ 20 ന്
ഖത്തർ: ദൈവഹിതമായാൽ ഐ.പി.സി ഖത്തർ റീജിയൺ സൺഡേസ്കൂൾ, പി.വൈ.പി.എ നടത്തിയ സംയുക്ത താലന്ത് പരിശോധന എൻകോർ’24ൻറെ വിജയികൾക്കുള്ള സമ്മാനദാനവും വാർഷികയോഗവും സെപ്റ്റംബർ 20 ന് വൈകിട്ട് 6:30 ത് മുതൽ 8:30 ത് വരെ IDCC- PC കോംപ്ലക്സ് ബിൽഡിംഗ് 2 , ഹാൾ നമ്പർ 5 ( IPC D.P.A Church & IPC Q.P.F Church)ൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിലേക്ക് താലന്ത് പരിശോധനാവിജയികളും ഉത്തരവാദിത്വപ്പെട്ടവരും കൃത്യ സമയത്തു എത്തിച്ചേരുവാൻ ദൈവനാമത്തിൽ സംഘാടകർ അറിയിക്കുന്നു. ഈ യോഗത്തിൽ താലന്ത് പരിശോധനാ വിജയികളിൽ നിന്ന് തിരഞ്ഞെടുത്ത ചില പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നതാണ്. ഐ.പി.സി ഖത്തർ റീജിയണിലെ കർത്തൃദാസന്മാരെയും, സഭാവിശ്വാസികളെയും , സൺഡേ സ്കൂൾ, പി.വൈ.പി.എ അംഗങ്ങളെയും, പ്രവർത്തകരെയും ഹാർദ്ദവമായി ഈ സംയുക്ത വാർഷിക യോഗത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് 50307905, 33318654

- Advertisement -

Comments are closed, but trackbacks and pingbacks are open.