അയർലണ്ടിൽ പെന്തകോസ്തൽ സഭകളുടെ ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ 20-ന്

ഡബ്ലിൻ: അയർലണ്ടിലെ വിവിധ പെന്തകോസ്തൽ സഭകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ 20-ന് ഡബ്ലിനിലെ Alsa Sports Centre ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.

12 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. രാവിലെ 8.00 മണിക്ക് മത്സരങ്ങൾ ആരംഭിക്കും.

ടൂർണമെന്റിലെ മാൻ ഓഫ് ദ സീരീസ് ട്രോഫി ക്രൈസ്തവ എഴുത്തുപുര അയർലണ്ട് ചാപ്റ്റർ സ്പോൺസർ ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് പ്രേമികളെല്ലാവർക്കും മത്സരങ്ങൾ കാണാൻ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.