ചാർളി കിർക്ക്: വിട പറഞ്ഞത് ഈ തലമുറയിൽ വിശ്വാസ സംരക്ഷണത്തിന് വേണ്ടി പൊരുതിയ ധീരപടയാളി
തയ്യാറാക്കിയത്: ഫിന്നി കാഞ്ഞങ്ങാട്
അമേരിക്കയിലെ പ്രമുഖ അപ്പോളജിസ്റ്റും ഗ്രന്ഥകാരനും പ്രചോദക പ്രഭാഷകനും യുവജന പ്രവർത്തകനുമായ ചാർളി കിർക്കിന്റെ മരണം വളരെ ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. 2025 സെപ്റ്റംബർ 10-ന് യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ, ടേണിങ് പോയിന്റ് യുഎസ്എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ഉണ്ടായ വെടിവെപ്പിൽ പരിക്കേൽക്കുകയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1993 ഒക്ടോബർ 14, ന് അമേരിക്കയിലെ അർലിംഗ്ടൺ ഹൈറ്റ്‌സ്, ഇല്ലിനോയിസിൽ ജനിച്ചു.
മാതാവ് ഒരു മാനസികാരോഗ്യ കൗൺസിലറായിരുന്നു.ഹൈസ്കൂൾ വിദ്യാഭ്യാസം വീലിങ് ഹൈസ്ക്കൂളിൽ നേടി. കോളേജ് പഠനത്തിന് പോകാതെ, യുവാക്കളെ സാമൂഹിക-രാഷ്ട്രീയ- ആത്മീയ മേഖലയിൽ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം തുടങ്ങി. പല പ്രസംഗങ്ങളിലും “I’m nothing without Jesus” എന്ന് തന്റെ വിശ്വാസം തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
യുവാക്കളെ ക്രിസ്തീയ മൂല്യങ്ങളിലും ബൈബിളിലെ സത്യങ്ങളിലും ഉറച്ചു നിർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം. അതിനായി ടെലിവിഷനിലും സോഷ്യൽ മീഡിയയിലും അദ്ദേഹം നിരന്തരം ക്രിസ്തീയ-രാഷ്ട്രീയ സന്ദേശങ്ങൾ പങ്കുവെച്ചിരുന്നു. ചാർളി കിർക്ക് അമേരിക്കയിലെ ഒരു കൺസർവേറ്റീവ് രാഷ്ട്രീയ പ്രവർത്തകനും ടേണിങ് പോയന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്. അദ്ദേഹം അടിയുറച്ച ദൈവ വിശ്വസിയായിരുന്നു. പ്രത്യേകിച്ച് യുവാക്കളിൽ ക്രിസ്തീയ മൂല്യങ്ങൾ നിലനിർത്തുക എന്ന കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തി. തന്റെ ക്രിസ്തീയ വിശ്വാസത്തിന്റെ പൊതുവായ സാക്ഷ്യം അനേക യുവജനങ്ങളെ ആകർഷിച്ചു.
മാധ്യമങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും താൻ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവൻ ആണെന്ന് തുറന്നു സമ്മതിച്ചു.
അമേരിക്കൻ സമൂഹത്തിൽ വിശ്വാസം, കുടുംബം, നൈതിക മൂല്യങ്ങൾ എന്നിവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ശക്തമായി പ്രസ്താവിച്ചു.
യുവാക്കളോട് ബൈബിള്‍ മൂല്യങ്ങൾ പങ്കിടലിന്റെ ആവശ്യകത മുന്നിൽ കണ്ടുകൊണ്ടാണ് തന്റെ പതിനെട്ടാം വയസിൽ കോളേജുകളിലും സർവകലാശാലകളിലും ‘ടേണിങ് പോയന്റ് യുഎസ്എ’ എന്ന പ്രവർത്തനം ആരംഭിച്ചത്. ഈ പ്രവർത്തനങ്ങളിലൂടെ യുവാക്കളെ ക്രിസ്തീയ-നൈതിക ചിന്തയിലേക്ക് പ്രോത്സാഹിപ്പിച്ചു.
പല അമേരിക്കൻ സഭകളിലും കോൺഫറൻസുകളിലും വേദികളിലും അദ്ദേഹം സംസാരിച്ചു. ഫെയ്ത്ത് ആന്റ് ഫ്രീഡം പോലുള്ള പ്രോഗ്രാമുകളിലൂടെ ക്രിസ്തീയ വിശ്വാസം പൊതുജീവിതത്തിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം യുവജന ങ്ങളോട് ആഹ്വാനം ചെയ്തു.
ക്രിസ്തീയ തത്വചിന്തയെ അടിസ്ഥാനമാക്കി രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ വിശദീകരിച്ചു. ദൈവം,കുടുംബം, സ്വാതന്ത്ര്യം എന്ന മൂല്യങ്ങളെ അദ്ദേഹം തന്റെ പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ഊന്നിപ്പറഞ്ഞു. ദ ചാർളി കിർക്ക് ഷോ പോലുള്ള പരിപാടികളിലൂടെ ക്രിസ്തീയ സന്ദേശവും ബൈബിള്‍ അടിസ്ഥാനത്തിലുള്ള നിലപാടുകളും പങ്കുവെച്ചു.
ചാർളി കിർക്ക് തന്റെ പ്രവർത്തനങ്ങളിലും പ്രസംഗങ്ങളിലും ക്രിസ്തീയ-കൺസർവേറ്റീവ് മൂല്യങ്ങൾ സംരക്ഷിക്കാൻ വലിയ ശബ്ദമുയർത്തി. അതിനൊപ്പം, അദ്ദേഹം തുറന്നുപറഞ്ഞ് എതിർത്തത് ചില കാര്യങ്ങളുണ്ട്.
“വോക് സംസ്കാരത്തേയും
LGBTQ+ ആശയങ്ങളെയും ട്രാൻസ്‌ജെൻഡർ തത്വചിന്ത,
കുട്ടികൾക്കും യുവാക്കൾക്കും “ജെൻഡർ മാറ്റം” പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളെ അദ്ദേഹം ശക്തമായി എതിർത്തു. വിവാഹം ദൈവം നിർണ്ണയിച്ച പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം മാത്രമാണെന്ന് അദ്ദേഹം ഉറച്ച് പ്രസ്താവിച്ചു. ജീവൻ ദൈവത്തിന്റെ വരദാനമാണെന്ന് വിശ്വസിച്ച്, ഗർഭച്ഛിദ്രത്തെ അദ്ദേഹം ശക്തമായി എതിർത്തു.പ്രോലൈഫ് (ജീവനെ സംരക്ഷിക്കുന്ന) നിലപാടുകൾക്കായി പല പ്രചാരണങ്ങളിലും പങ്കെടുത്തു.
സഭകളെയും ബൈബിളിനെയും ക്രിസ്തീയ വിശ്വാസത്തെയും അവഗണിക്കുന്ന മീഡിയ, രാഷ്ട്രീയ, സംസ്കാരം എന്നിവയ്‌ക്കെതിരെ അദ്ദേഹം തുറന്നുപറഞ്ഞു.

ചാർളി കിർക്ക് ഒരു ക്രിസ്തീയ വക്താവായി, പ്രത്യേകിച്ച് യുവാക്കളെ വിശ്വാസത്തിലും ക്രിസ്തീയ മൂല്യങ്ങളിലും ഉറച്ചു നിർത്താനുള്ള ശ്രമമാണ് നടത്തിയത്. യുവാക്കളെ ക്രിസ്തീയ മൂല്യങ്ങളിലും ബൈബിളിലെ സത്യങ്ങളിലും ഉറച്ചു നിർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.
അദ്ദേഹത്തിന്റെ വിയോഗം അമേരിക്കയിലെ യുവജന പ്രസ്ഥാനത്തിനും ക്രിസ്തീയ സമൂഹത്തിനും വലിയ നഷ്ടമായി.
ചാർളി കിർക്ക് തന്റെ ചെറുപ്രായം മുഴുവൻ യുവാക്കളെ പ്രചോദിപ്പിക്കുകയും വിശ്വാസത്തിൽ വളർത്തുകയും ചെയ്ത വ്യക്തിയായിരുന്നു. ക്രിസ്തീയ വിശ്വാസത്തിനായി യുവജനങ്ങൾക്കിടയിൽ അഗ്നി പടർത്തിയ ഒരാളായി, “വിശ്വാസത്തിന്റെ കാവൽഭടൻ” ആയി അദ്ദേഹത്തെ ലോകം എന്നും സ്മരികപ്പെടും. ചെറുപ്രായത്തിൽ തന്നെ ദൈവവിശ്വാസത്തിനും സത്യത്തിനും വേണ്ടി തന്റെ ശബ്ദം ഉയർത്തിയ അദ്ദേഹം, ക്രിസ്തീയ മൂല്യങ്ങളുടെ കാവൽക്കാരനായി നിലകൊണ്ടു.
യേശുക്രിസ്തുവിലെ തന്റെ സാക്ഷ്യം ധൈര്യത്തോടെ പ്രഖ്യാപിച്ച അദ്ദേഹം, അനേകം യുവാക്കളെ വിശ്വാസത്തിലേക്കും നീതിയിലേക്കും വഴിതെളിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, പ്രസംഗങ്ങൾ, മാധ്യമ പരിപാടികൾ – എല്ലാം കൂടി പുതിയ തലമുറയ്ക്ക് പ്രചോദനമായൊരു ദീപസ്തംഭം ആയി മാറി.
വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ആശയങ്ങളെയും ശബ്ദ്ദത്തെയും മൌനമാക്കിയെങ്കിലും,
അദ്ദേഹം വിതച്ച വിശ്വാസത്തിന്റെ വിത്തുകൾ ലോകമെമ്പാടുമുള്ള യുവാക്കളിൽ നിലനിൽക്കും.

- Advertisement -



Comments are closed, but trackbacks and pingbacks are open.