പാസ്റ്റർ വിനോജ് തോമസിൻ്റെ മാതാവ് കുഞ്ഞൂഞ്ഞമ്മ തോമസ് കർത്തൃസന്നിധിയിൽ പ്രവേശിച്ചു

ചാത്തങ്കേരി: മുളമൂട്ടിൽ മണപ്പുറത്ത് പുത്തൻപറമ്പിൽ ടി. തോമസിൻ്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ് (79) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം 3ന് ബുധനാഴ്ച്ച രാവിലെ 8ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം ഉച്ചയ്ക്ക് 1ന് ചാത്തങ്കേരി ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ. കരുവാറ്റ വെള്ളുക്കേരിൽ കുടുംബാംഗമാണ്. മക്കൾ: ജെസി ജോർജ്, മനോജ് തോമസ് (ഇരുവരും മുംബൈ), പാസ്റ്റർ വിനോജ് തോമസ് (റിവൈവൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ പ്രസിഡൻ്റ്). മരുമക്കൾ: മൈലപ്ര വല്ല്യടത്ത് മുരുപ്പേൽ ജോർജ് മാത്യു, തേവലക്കര കഞ്ചവന തെക്കേ പുത്തൻവീട്ടിൽ സുജ മനോജ് (ഇരുവരും മുംബൈ), എഴുമറ്റൂർ നെയ്തേലിൽ ഷീബ ഏബ്രഹാം.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.