സഭ പെന്തകോസ്ത് തനിമയിലേക്ക് മടങ്ങിവരണം: ഡോ കെ ജെ മാത്യൂ
കോഴിക്കോട്: സഭ പെന്തകോസ്ത് തനിമയിലേക്കും അപ്പസ്തോലിക മൂല്യങ്ങളിലേക്കും മടങ്ങി വരണമെന്നും പ്രാർഥനയിലെ നിയോഗം തിരിച്ചറിഞ്ഞ് പ്രതിസന്ധികളെ അതിജീവിക്കണമന്നും സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ. കെ ജെ മാത്യൂ പറഞ്ഞു.
പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കോഴിക്കോട് ജില്ലാ ഏകദിന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പി.സി ഐ കേരളാ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ നോബിൾ പി തോമസ് സമ്മേളനം ഉൽഘാടനം ചെയ്തു. മത ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന തരുന്ന സംരക്ഷണത്തെപ്പറ്റി നാം ബോധവാന്മാരാകണമെന്നും വർദ്ധിച്ചുവരുന്ന പീഡനങ്ങളെ ധൈര്യത്തോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

പിസിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പാസ്റ്റർ എം.എം മാത്യു അധ്യക്ഷത വഹിച്ചു. മലബാറിൻ്റെ സുവിശേഷികരണത്തിനായി ലഭിച്ച വാഹനം അസംബ്ളി സ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക് സൂപ്രണ്ട് റവ: ഡോ വിറ്റി എബ്രഹാം പ്രാർത്ഥിച്ച് സമർപ്പിച്ചു. അന്ത്രയോസിനെപ്പോലെ അനേകരെ തിരഞ്ഞ് പിടിച്ച് ക്രിസ്തുവിലേയ്ക്ക് നയിക്കാൻ നമുക്ക് കഴിയണമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ 50 വർഷത്തിലധികമായി കർത്താവിൻ്റെ വേലയിൽ സ്തുത്യർഹമായ സേവനം ചെയ്യുന്ന റവ: ഡോ വി റ്റി എബ്രഹാം, പാസ്റ്റർ ബാബു എബ്രഹാം, പാസ്റ്റർ റ്റി.സി വർഗ്ഗീസ്, പാസ്റ്റർ പീ.ഡി ജോൺ, പാസ്റ്റർ പി.ജെ സാമുവേൽ, പാസ്റ്റർ സി.ജെഎബ്രഹാം എന്നിവരെ ആദരിച്ചു.
പിസിഐ ജില്ലാ സെക്രട്ടറി പാസ്റ്റർ പീറ്റി തോമസ് സ്വാഗതവും ബ്രദർ ജെയ്പോൾ നന്ദിയും രേഖപ്പെടുത്തി. ജില്ലാ വർക്കിന്ദ് പ്രസിഡണ്ട് പാസ്റ്റർ കെ സി സൈമൺ വൈസ് പ്രസിഡണ്ടുമാരായ പാസ്റ്റർ ജെയിംസ് ജോൺ, പാസ്റ്റർ ജെയിംസ് അലക്സാണ്ടർ, ജില്ലാ രക്ഷാധികാരി പാസ്റ്റർ ബാബു എബ്രഹാം എന്നിവർ വിവിധ സെഷനുകൾ നയിച്ചു.

- Advertisement -



Comments are closed, but trackbacks and pingbacks are open.