കൊട്ടാരക്കര മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരം 60-ാമത് വാർഷികാഘോഷം ഞായറാഴ്ച

സാമൂഹ്യ പ്രവർത്തക സിസ്റ്റർ ദയ ബായി ഉദ്ഘാടനം ചെയ്യും

കൊട്ടാരക്കര : ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ സഹോദരങ്ങൾക്ക് അഭയവും കരുതലും നൽകി,ആറുപതിറ്റാണ്ട് സ്നേഹത്തിന്റെയും ആർദ്രതയുടെയും സാക്ഷ്യമായ കൂടാരം – കൊട്ടാരക്കര മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരം
60-ാമത് വാർഷികാഘോഷം വിവിധ പരിപാടികളോടെ 31 ന് (ഞായർ) വൈകിട്ട് 4 ന് മന്ദിരാങ്കണത്തിൽ
നടക്കും.ആദിവാസി മേഖലയിലെ സാമൂഹിക പ്രവർത്തക സിസ്റ്റർ ദയാ ബായി ഉദ്ഘാടനം ചെയ്യും.പ്രസിഡൻ്റ്, കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിക്കും.രാവിലെ 8ന് മന്ദിരം ചാപ്പലിൽ സ്തോത്ര പ്രാർത്ഥനയും വിശുദ്ധ കുർബാനയും നടക്കുമെന്ന് ജൂബിലി മന്ദിരം സൂപ്രണ്ട് റവ. ബിനു.സി സാമുവൽ,
ട്രഷറർ ജോർജ് പണിക്കർ
എന്നിവർ അറിയിച്ചു.

ഭാഗ്യ സ്മരണീയരായ ഡോ.യുഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത, ഡോ.മാത്യുസ് മാർ അത്താനാസിയോസ് എപ്പിസ്കോപ്പാ എന്നിവരുടെ മേൽപ്പട്ടത്വ രജത ജൂബിലി സ്മരണയ്ക്കായി 1966 ആഗസ്റ്റ് 27 ന് സ്ഥാപിക്കപ്പെട്ടതാണ് ആയിരക്കണക്കിനാളുകളുടെ ആശ്വാസ കേന്ദ്രമായ, കൊട്ടാരക്കരയുടെ ഹൃദയഭാഗത്തുള്ള മാർത്തോമ്മാ എപ്പിസ്ക്കോപ്പൽ ജൂബിലി മന്ദിരം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading