ശാരോൻ ഫെലോഷിപ് ഷാർജ – ത്രിദിന ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 25ന്
ഷാർജാ: ശാരോൺ ഫെലോഷിപ്പ് ചർച്ച് ഷാർജ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ത്രിദിന കൺവെൻഷൻ ആഗസ്റ്റ് 25, 26, 27 തീയതികളിൽ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ വച്ച് നടത്തപ്പെടും. എല്ലാദിവസവും രാത്രി 7: 30 മുതൽ ആരംഭിക്കുന്ന ഈ യോഗങ്ങളിൽ ഇവാ: സജു ജോൺ മാത്യു മുഖ്യപ്രഭാഷകൻ ആയിരിക്കും. ശാരോൺ ഫെലോഷിപ്പ് ഷാർജ ചർച്ച് കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും. റവ. ഡോ. കെ ബി ജോർജ് കുട്ടി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പ്രത്യേക വാഹന പാർക്കിംഗ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളതായി സംഘാടകർ അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.