ഗിൽബർട്ട് ഡാനിയേൽ (61) ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
കുവൈറ്റ് സിറ്റി: ഐ പി സി – ഫുൾ ഗോസ്‌പെൽ ചർച്ച് സീനിയർ സഭാംഗം ഗിൽബർട്ട് ഡാനിയേൽ (61) ഓഗസ്റ്റ് 20 ബുധനാഴ്ച്ച രാവിലെ കുവൈറ്റിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഓഗസ്റ്റ് 19 ചൊവ്വാഴ്ച്ച രാത്രി അബ്ബാസിയയിലെ ഭവനത്തിൽ വച്ച് ആഹാരം കഴിച്ചതിന് ശേഷം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ അടുത്തുള്ള ഹോസ്പിറ്റിലിൽ എത്തിച്ചുവെങ്കിലും ഓഗസ്റ്റ് 20 ബുധനാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതന്റെ കുടുംബം നാട്ടിലാണ്.
ഭൗതിക ശരീരം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.

- Advertisement -

Comments are closed, but trackbacks and pingbacks are open.