ചർച്ച് ഓഫ് ഗോഡ് പ്രസ്ഥാനം 139 വർഷം പിന്നിടുന്നു. 

ആഗോള പെന്തക്കോസ്ത് പ്രസ്ഥാനമായ ചർച്ച് ഓഫ് ഗോഡ് പ്രസ്ഥാനം 139 വർഷം പിന്നിടുന്നു.
1886 ഓഗസ്റ്റ് 19 ന് അമേരിക്കയിലെ മോണാർ കൗണ്ടി എന്ന സ്ഥലത്ത് ഫോർമർ ബാപ്റ്റിസ്റ്റ് റിച്ചാർഡ് ഗ്രീൻ സ്‌പർലിംഗും, ബാർനി ക്രീക്കുമുൾപ്പടെ എട്ട് പേർ കൂടി വരികയും ഒരു കൂട്ടായ്മ ആരംഭിക്കുകയും ചെയ്തു. പുതിയ നിയമം എന്നത് വിശ്വാസത്തിനും പ്രവർത്തിക്കുമുള്ള അളവുകോൽ ആയിരിക്കണമെന്ന് അവർ വിശ്വസിച്ചു.ആ കൂട്ടായ്മയിൽ ഗ്രീൻ സ്‌പർലിംഗ് സദസ്സിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയും ചെയ്‌തു.

തുടർന്ന് പത്ത് വർഷങ്ങൾക്കുശേഷം നോർത്ത് കാരലിനടുത്ത് കേംപ് ക്രീപ്പിൽ അവർ ഒന്നിച്ചു കൂടുകയും പുതിയ ഒരുണർവ്വിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.

പെന്തിക്കോസ്‌തു നാളിൽ മർക്കോസിൻ്റെ മണിമാളികയിൽ പ്രവർത്തിച്ച ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് കേംപ് ക്രീപ്പിൽ കൂടിയിരുന്ന വിശ്വാസികളുടെയിടയിലേക്ക് ഇറങ്ങിവരികയും പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അന്യഭാഷകൾ സംസാരിക്കുകയും ചെയ്തു. അത്ഭുതങ്ങളും അടയാളങ്ങളും അവർക്കിടയിൽ ഉണ്ടായി. ഇപ്രകാരം പുതിയ നിയമ ഉപദേശപ്രകാരം ഉടലെടുത്ത പുതിയ അനുഭവത്തിനെതിരെ ശക്തമായ പ്രതികൂലങ്ങൾ ആഞ്ഞടിച്ചു. എന്നാൽ ഉണർവ്വിൻ്റെ കൊടുങ്കാറ്റ് അതിനെയെല്ലാം തരണം ചെയ്തു. അമേരിക്കയിലാകാമാനം ആഞ്ഞടിച്ചു. അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും വെളിപ്പെട്ടതോടെ അമേരിക്കയിൽ ആയിരക്കണ ക്കിനാളുകൾ രക്ഷയിലേക്കു വന്നു. ഇവരെയെല്ലാം ചേർത്തുകൊണ്ട് ചർച്ച് ഓഫ് ഗോഡ് എന്ന പ്രസ്ഥാനം തുടക്കം കുറിച്ചു.

1906-ൽ ആദ്യ ജനറൽ ഓവർസീയർ ടോംലിൻസൺ തൻ്റെ നേത്യത്വത്തിൽ ഒരു നിയമനിർമ്മാണ സമിതി രൂപീകരിച്ച്, ചർച്ച് ഓഫ് ഗോഡിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അമേരിക്കൻ മിഷനറിമാർ ലോകത്തിലെ എല്ലാ വൻകരകളിലേക്കും കടന്നുചെല്ലുകയും അവർ അനുഭവിച്ച പരിശുദ്ധാത്മാവിൻ്റെ അനുഭവം പകർന്നു കൊടുക്കകയും ചെയ്തതിന്റെ ഫലമായി 194 രാജ്യങ്ങളിൽ , വലിയ കൂട്ടം ചർച്ചുകളും അതിനൊത്ത വിശ്വാസികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പെന്തക്കൊസ്‌ത്‌ പ്രസ്ഥാനമാണ് നാം ഉൾപ്പെടുന്ന ചർച്ച് ഓഫ് ഗോഡ്. അമേരിക്കൻ ഐക്യനാടുകളിലെ ടെന്നസിയിലെ ക്ലീവ്വ്ലാൻഡാണ് ചർച്ച് ഓഫ് ഗോഡിൻ്റെ ആസ്ഥാനം.

1936 ൽ ചർച്ച് ഓഫ് ഗോഡിൻ്റെ ഗോൾഡൻ ജൂബിലിയിൽ മിഷനറി റ്റി. എച്ച്. ഇൻഗ്രാം ലോക സുവിശേഷീകരണത്തിൻ്റെ ഭാഗമായി ഇന്ത്യയിലെത്തുകയും കുക്ക് സായിപ്പിനെ അവിചാരിതമായി കാണുകയും ചെയ്തു. ഈ കൂടികാഴ്ച്‌ചയാണ് ഇന്ത്യയിലെ ചർച്ച് ഓഫ് ഗോഡ് പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിന് കാരണമായത്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.