പാസ്റ്റർ കെ. ജെ. പീറ്റർ അക്കരെ നാട്ടിൽ
പുതുപ്പള്ളി: കാഞ്ഞിരത്തിങ്കൽ പാസ്റ്റർ കെ ജെ പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം 20.08.25 ബുധൻ വൈകുന്നേരം അഞ്ചിന് പരേതനായ സഹോദരൻ ജെയിംസ് ഏബ്രഹാമിന്റെ പയ്യപ്പാടി മുണ്ടിയാക്കൽ ഉള്ള ഭവനത്തിൽ കൊണ്ടു വന്ന് ശുശ്രൂഷകൾ ആരംഭിക്കും.
21.08.2025.വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഭൗതിക ശരീരം മീനടം പുത്തൻപുരപ്പടി ഐപിസി ട്രിനിറ്റി സെന്ററിലേക്ക് (ഒലിവറ്റ് ഓഡിറ്റോറിയത്തിൽ) കൊണ്ടുപോകും. തുടർന്ന് ശുശ്രൂഷകൾ മഞ്ഞാടി ഐപിസി പെനിയേൽ സഭയുടെ ആഭിമുഖ്യത്തിൽ പാസ്റ്റർ ഏബ്രഹാം ഐപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കും. സംസ്കാരം രണ്ടിന് മീനടം വട്ടക്കുന്ന് സഭാ സെമിത്തേരിയിൽ.
ഭാര്യ: മേരി പീറ്റർ മീനടം കൊറ്റമ്പടം കുടുംബാംഗമാണ്.
മക്കൾ: മിനി ബാബു (പ്രിൻസിപ്പാൾ, ബഥേൽ മിഷൻ സ്കൂൾ, ഉത്തർപ്രദേശ് ), സുനി ബിജു.
മരുമക്കൾ: ബാബു കെ ജോസഫ് (ഡയറക്ടർ ബഥേൽ മിഷൻ സ്കൂൾ. ഉത്തർപ്രദേശ് ), പാസ്റ്റർ ബിജു ജോസഫ് (പ്രസിഡന്റ്, രെഹോബോത്ത് ഇന്റർനാഷണൽ ഗോസ്പൽ മിനിസ്ട്രി, ഏലപ്പാറ).


- Advertisement -

Comments are closed.