മലയാളം ഗോസ്പൽ ചർച്ചിന്റെ 15-മതു വാർഷിക കൺവൻഷൻ യൂ.കെ.യിൽ

ലണ്ടൻ: മലയാളം ഗോസ്പൽ ചർച്ചിന്റെ (എം.ജി.സി. സ്ലൌ) 15-മതു വാർഷികവും അതിനോടനുബന്ധിച്ച് നടക്കുന്ന കൺവൻഷനും യൂ.കെ.യിൽ ലണ്ടൻ ഹീത്രോ എയർപോർട്ടിന് സമീപത്തുള്ള സ്ലൌ പട്ടണത്തില്‍ ദി വെസ്റ്റ് ഗേറ്റ് സ്കൂളിൽ വെച്ചു 2025 സെപ്റ്റംബർ 19 മുതൽ 21 വരെ നടത്തപ്പെടുന്നു. പ്രസ്തുത യോഗങ്ങൾ;ആദ്യദിനം വെള്ളിയാഴ്ച്ച 6:30PM – 9PM വരെയും, രണ്ടാംദിനം ശനിയാഴ്ച്ച 5:30PM – 9PM വരെയും, അവസാനദിനം ഞായറാഴ്ച്ച 9AM – 12AM വരെയും ക്രമീകരിച്ചിരിക്കുന്നു. ക്രിസ്തുവിൽ പ്രസിദ്ധനായ കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ ബി. മോനച്ചൻ കൺവൻഷനിൽ ദൈവവചനം സംസാരിക്കും. പാസ്റ്റർ സാജൻ ചാക്കോ & എം.ജി.സി. ഗായകസംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും. എം.ജി.സി. സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സജി സാമുവേൽ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.