റവ. മാത്യൂ ഫിലിപ്പിന് ഡോക്ടറേറ്റ്

ന്യൂയോർക്ക്: ഐപി സി ന്യൂജേഴ്‌സി ശാലേം സഭയുടെ ശുശ്രൂഷകനും അമേരിക്കയിലെ ഐപി സി ഈസ്‌റ്റേൺ റീജിയൻ വൈസ് പ്രസിഡന്റും സംഘാടകനും എഴുത്തുകാരനുമായ പാസ്റ്റർ. മാത്യൂ ഫിലിപ്പിന് പെൻ സിൽവാലിയയിലുള്ള യൂണൈറ്റഡ് ലൂഥറൺ സെമിനാരിയിൽ നിന്നും പാസ്റ്റർ കെയർ & കൗൺസിലിംഗിൽ ഡോക്ടറേറ്റ് ലഭിച്ചു. 5 വർഷംകൊണ്ടാണ് ഗവേഷണം പൂർത്തിയാക്കിയത്.

News Middle Advt Banner

പാസ്റ്റർ. മാത്യൂ ഫിലിപ്പ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി.കോമും ബാഗ്ലൂർ SABC യിൽ നിന്നും BD യും ബാംഗ്ലൂർ SAACS ൽ നി ന്നും M.Th ബിരുദവും നേടി. വിവിധ ബൈബിൾ സെമിനാരിയിൽ അദ്ധ്യാപകനായും സഭാ ശുശ്രൂഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ നാല് പുസ്‌തകങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്. കഴിഞ്ഞ 17 വർഷമായി ന്യൂ ജേഴ്‌സി ശാലേം ഐപിസി സഭാ ശുശ്രൂഷയോടൊപ്പം ഫിലഡൽഫിയയിൽ ചാപ്ലേനായും സേവനം അനുഷ്‌ഠിക്കുന്നു. ഭാര്യ ബ്ലസ്സി മാത്യു. മൂന്ന് മക്കൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading