അവെക്കിനിംഗ് യൂറോപ്പ്- 25: സുവിശേഷ മഹായോഗവും സംഗീതവിരുന്നും
മാൾട്ട: സുവിശേഷ മഹായോഗവും സംഗീതവിരുന്നും, മാൾട്ടയിലെ പ്രഥമ പെന്തക്കോസ്ത് കൂട്ടായ്മയായ ഫെയ്ത്ത് മാൾട്ടയുടെ മൂന്നാമത് വാർഷിക കൺവെൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 4 മുതൽ 7 വരെ മാൾട്ട യൂണിവേഴ്സിറ്റി കോൺഫറൻസ് ഹാൾ, എംസിദയിൽ വൈകിട്ട് 6.30 മുതൽ നടത്തപ്പെടുന്നു. പാ. ജേക്കബ് മാത്യു (യു. എസ്. എ) ദൈവവചനത്തിൽ നിന്ന് സംസാരിക്കുകയും പാ: ഫ്ലവി ഐസക്ക് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.വെള്ളി ശനി ദിവസങ്ങളിൽ യൂത്ത് കോൺഫറൻസും, ഫാമിലി കോൺഫറൻസും രാവിലെ 10 മണി മുതൽ ലൂവായിലുള്ള ഫെയ്ത്ത് മാൾട്ട ചർച്ചിൽ വെച്ചും ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബർ 7 ഞായറാഴ്ച സംയുക്ത ആരാധനയോടെ യോഗങ്ങൾ പര്യവസാനിക്കും. എല്ലാ ആത്മീയ കൂട്ടായ്മകൾക്കും പാസ്റ്റർ ബാബു വർഗീസ് നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.