പാസ്റ്റർ കെ.സി. പുന്നൂസ് നിര്യാതനായി

വാകത്താനം: ഇന്ത്യ റിവൈവൽ ഗോസ്പൽ മിഷൻ സ്ഥാപക പ്രസിഡൻറ് വള്ളിക്കാട്ട് കാരുച്ചിറ വടക്കേതിൽ പാസ്റ്റർ കെ.സി. പുന്നൂസ് (89) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 8 ന് വെള്ളിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രഷയ്ക്കു ശേഷം ഉച്ച കഴിഞ് 2 ന് വെള്ളത്തടം ഐആർ ജിഎം സെമിത്തേരിയിൽ.

ഭാര്യ: പോത്താനിക്കാട് പടിഞ്ഞാറേക്കുടിയിൽ പരേതയായ സാറാമ്മ.
ബോംബെ, ബറോഡ, അബുദാബി എയർപോർട്ട്, അൽഐൻ എന്നിവിടെങ്ങളിൽ ഫിനാൻസ് മാനേജരായി ജോലി ചെയ്‌തിട്ടുണ്ട്‌.

അബുദാബി പെന്തെക്കോസ്റ്റൽ അസംബ്ലി, അൽഐൻ പെന്തെക്കോസ്റ്റൽ അസംബ്ലി എന്നീ സഭകളിൽ ജോലിയോടൊപ്പം സഭാശുശ്രുഷകനായിരുന്നു. മലയാളി ക്രിസ്ത്യൻ കോണ്ഗ്രിഗേഷൻ സെക്രെട്ടറിയായി പല പ്രാവശ്യം സേവനം ചെയ്തു. എംസിസി സൺ‌ഡേ സ്കൂളിൻറെ സ്ഥാപകരിൽ ഒരാളുമായിരുന്നു.

മക്കൾ : ഡെനി പുന്നൂസ് (അബുദാബി), റെനി പുന്നൂസ് (കൊട്ടാരക്കര), ഫെനി പുന്നൂസ് (ബാംഗ്ലൂർ), ഹെനി വർഗീസ് (യുകെ).

മരുമക്കൾ : സുജ, മോനി കരിക്കം, ഷൈനി , വർഗീസ് ജോർജ് (യുകെ).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.