പാസ്റ്റർ സ്റ്റീഫൻ മാത്യുവിനെ ചർച്ച് ഓഫ് ഗോഡ് (മിഡിൽ ഈസ്റ്റ്) കുവൈറ്റ് റീജിയൻ എഡ്യൂക്കേഷൻ ഡയറക്ടറായി നിയമിച്ചു
വാർത്ത : റവ. ഗ്ലാഡ്‌സൺ വർഗീസ് കരോട്ട്
റീജിയണൽ മീഡിയ കോർഡിനേറ്റർ, സി.ഓ.ജി – ഗൾഫ് കൺട്രീസ്
മിഡിൽ ഈസ്റ്റിലെ ഗൾഫ് രാജ്യങ്ങളിലെ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി, കുവൈറ്റ് റീജിയനിൽ വിദ്യാഭ്യാസ ഡയറക്ടറായി പാസ്റ്റർ സ്റ്റീഫൻ മാത്യുവിനെ നിയമിച്ചുകൊണ്ടുള്ള ഔദ്യോഗികമായി അറിയിപ്പ് പുറത്തിറങ്ങി. 2025 ആഗസ്റ്റ് 5-ന് നടന്ന, ദൈവസഭയുടെ പാസ്റ്റേഴ്‌സ് കോൺഫറൻസിൽ, റീജിയണൽ സുപ്രണ്ട് റവ. ഡോ. സുശീൽ മാത്യൂ പാസ്റ്റർ സ്റ്റീഫനെ പ്രാർത്ഥിച്ചു നിയമിക്കുകയുണ്ടായി. പ്രസ്തുത നിയമനത്തിലൂടെ റീജിയണിലെ ശുശ്രൂകന്മാരുടെ പരിശീലനത്തിനും ദൈവശാസ്ത്ര അടിത്തറ മെച്ചപ്പെടുത്തുന്നതിലുമുള്ള ദൈവസഭയുടെ പ്രതിബദ്ധതയെയും ദിശബോധത്തെയും വ്യക്തമാക്കുന്നു. റവ. ടി.എസ്. മാത്യുവിന്റെയും – സൂസമ്മ മാത്യു ദമ്പതികളുടെ മകനായ പാസ്റ്റർ സ്റ്റീഫൻ മാത്യൂ, തന്റെ ഭാര്യ ബ്ലെസ്സിയോടും രണ്ട് കുട്ടികളോടുമൊപ്പം, വിവിധ സഭകളിൽ ശുശ്രൂഷനിരതനായ അദ്ദേഹം, നിലവിൽ കുവൈറ്റിലെ ഷാരോൻ പെന്തക്കൊസ്ത് ചർച്ച് ഓഫ് ഗോഡിന്റെ പാസ്റ്റർ ആയി സേവനമനുഷ്ഠിക്കുന്നു. ലിറ്ററേച്ചറിലും ക്രിസ്ത്യൻ സ്റ്റഡീസിലും ബിരുദധാരിയായ അദ്ദേഹം, വേദശാസ്ത്രത്തിൽ ബി.സി.യും, M.Th.-ഉം നേടിയിട്ടുണ്ട്. നിലവിൽ അമേരിക്കയിലെ അസ്ബറി തീയോളജിക്കൽ സെമിനറിയിൽ D.Min. ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തിലെ പ്രമുഖ ദൈവശാസ്ത്ര സെമിനാരികളിൽ അദ്ദേഹം അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാസ്റ്റർ സ്റ്റീഫൻ മാത്യുവിന്റെ ഈ നിർണ്ണായക നിയമനത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. കുവൈത്തിലുള്ള ദൈവസഭയുടെ വിദ്യാഭ്യാസ മേഖലയിലെ ദൗത്യത്തിന് അദ്ദേഹത്തിന്റെ നേതൃത്വം സമൃദ്ധിയേകുമെന്ന് പ്രത്യാശിക്കുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.