കെ .ഇ ഖത്തർ ചാപ്റ്ററിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘടനവും ഫാമിലി സെമിനാറും ആഗസ്റ്റ് 9ന്

ഖത്തർ : ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘടനവും അപ്പർ റൂം ഖത്തർ ചാപ്റ്റർ ഒരുക്കുന്ന ഫാമിലി സെമിനാറും ആഗസ്റ്റ് 9ത് ശനിയാഴ്ച്ച വൈകിട്ട് 7pm(Qatar time) ന് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു. ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ കെ .ഇ മാനേജ്‌മന്റ് ഇൻച്ചാർജ് പാസ്റ്റർ ഡാർവിൻ എം. വിൽസൺ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് പ്രവർത്തനോദ്ഘടന ശുശ്രുഷ നിർവ്വഹിക്കും. ഡോക്ടർ ഏൻഞ്ചൽ എൽസ വർഗീസ് കുടുംബം എന്നത് ഒരു യാഗപീഠം (Family as an Altar) എന്ന തീംമിനെ ആസ്പദമാക്കി ഫാമിലി സെമിനാറിന്റെ ക്ലാസുകൾക്ക് നേതൃത്വം നൽകും. പ്രസ്തുത യോഗത്തിൽ കെ .ഇ ഖത്തർ ചാപ്റ്റർ ക്വയർ ഗാനശുശ്രുഷ നിർവ്വഹിക്കും. ഈ യോഗത്തിലേക്ക് ഏവരെയും ദൈവനാമത്തിൽ ഹാർദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നുവെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിക്കുന്നു.
Zoom ID : 863 1390 8899
Password : 2025

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.