2025-നയാഗ്ര കൺവെൻഷൻ ഓഗസ്റ്റ് 8,9 തീയതികളിൽ

നയാഗ്ര : നയാഗ്ര പ്രയർ സെൻററിന്റെ ആഭിമുഖ്യത്തിൽ 2025 ഓഗസ്റ്റ് 8-നും 9-നും വൈകുന്നേരം 6 മണിമുതൽ 9 മണിവരെ നയാഗ്ര വെല്ലണ്ടിലുള്ള 866 ലയൺസ് ക്രീക്ക് റോഡിൽ വെച്ച് ഇരുദിന കൺവെൻഷൻ നടത്തപ്പെടും. ഈ സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരായി പാസ്റ്റർമാരായ അനീഷ് ഏലപ്പാറയും കെ.ജെ. തോമസ് കുമളിയുമാണ് വചനശുശ്രൂഷ നിർവഹിക്കുക. നയാഗ്ര പ്രയർ സെൻറർ കൊയർ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും. സഭയുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ബിനു ജേക്കബും, പാസ്റ്റർ ഫിന്നി ബെൻ ജോസും ശുശ്രുഷകൾക്ക് നേതൃത്വം നൽകും. കൺവെൻഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കൺവൻഷൻ കോർഡിനേറ്റർ ബ്രദർ. ജോൺസി വർഗീസിനെ (647 721 0845) ബന്ധപ്പെടാവുന്നതാണ്. നയാഗ്ര പ്രയർ സെൻററിന്റെ www.npcentre.ca എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.