അന്നമ്മ ഏബ്രഹാം (89) അക്കരെ നാട്ടിൽ

വാർത്ത: സാം മാത്യു, ഡാളസ്.

ആറാട്ടുപുഴ : ആറാട്ടുപുഴ എബൻ-ഏസർ കോട്ടേജിൽ പരേതനായ ടി.ടി. ഏബ്രഹാമിൻ്റെ സഹധർമ്മിണി അന്നമ്മ എബ്രഹാം (പെണ്ണ്കുഞ്ഞ് -89) നിത്യതയിൽ ചേർക്കപ്പെട്ടു. ദോഹ ഐ.പി.സി. ശാലേം സഭയുടെ സ്ഥാപനത്തിൽ ദമ്പതികൾ പ്രഥമ സ്ഥാനം വഹിച്ചിരുന്നു. ആറാട്ടുപുഴ എബനേസർ ഐ.പി.സി സഭയുടെ ആരംഭത്തിന് ചുക്കാൻ പിടിച്ചതും ഈ മാതാവ് ആയിരുന്നു. ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി അഡ്മിനി സ്ട്രേറ്റർ സാം സി ഡാനിയേലിന്റെ ഭാര്യാ മാതാവാണ് പരേത. ഭൗതിക സംസ്കാര ശുശ്രൂഷകൾ ജൂലൈ 28 തിങ്കളാഴ്ച രാവിലെ 7.30 മുതൽ ഭവനത്തിൽ ആരംഭിച്ച് 12:30 യോടെ ഐ.പി.സി ആറാട്ടുപുഴ എബനേസർ സഭാ സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും.
മക്കൾ: രാജു – ജെസ്സി (Late) മോളി – സാം , മോനി – കൊച്ചുമോൻ. മാതാവിന് 8 കൊച്ചുമക്കളും, 10 കുഞ്ഞുമക്കളും ഉണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.