AGIFNA 2025 ഫാമിലി കോൺഫറൻസിന് കാനഡയിൽ അനുഗ്രഹീത തുടക്കം; ആത്മാവിനാലും വചനത്താലും സഭ ലക്ഷ്യത്തിലെത്തുക : റെവ: ജോൺ തോമസ്.

വാർത്ത : ബാബു ജോർജ് കിച്ചനർ.

ടോറൊന്റോ : AGIFNA 2025 Family Conference തികച്ചും ആത്മീയഅന്തരീക്ഷത്തിൽ ടോറൊന്റോ പട്ടണത്തിലെ ഡെൽറ്റ ഹോട്ടലിൽ വിശാലമായ കോൺഫറൻസ് ഹാളിൽ നാഷണൽ കൺവീനർ റെവ : ജോൺ തോമസ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. “ആത്മാവിന്നാലും വചനത്താലും ശക്തിപ്പെടുക” എന്ന ചിന്താവിഷയത്തിൽ നിന്നുകൊണ്ട് ദൈവ സഭ ആത്മാവിന്നാലും വചനത്താലും ശക്തിപ്പെട്ട് ലക്ഷ്യത്തിലെത്തുക എന്ന അനുഗ്രഹിക്കപ്പെട്ട സന്ദേശം നൽകി.
ഡോ. ടോം ഫിലിപ്പിന്റെ നേതൃത്വത്തിൽ Agifna choir ഗാനങ്ങൾ ആലപിച്ചു.  നോർത്ത് അമേരിക്കയിലെ എ.ജി ഇന്ത്യൻ സമൂഹത്തിന്റെ ഈ കോൺഫറൻസ് ജൂലൈ 24 വ്യാഴം മുതൽ 27 ഞായർ വരെയുള്ള ദിവസങ്ങളിൽ English, Malayalam, Youth, women and Kids സെഷനുകളിൽ റവ.റ്റി.ജെ ശാമുവേൽ , റവ. ഷാജി എം പോൾ, റവ, റെജി ശാസ്താംകോട്ട റവ.ഡോ. സണ്ണി പ്രസാദ്, ഡോ. എയ്ഞ്ചൽ സ്റ്റീഫൻ ലിയോ എന്നിവരും ഗാനശുശ്രൂഷകൾക്ക് ഡോ. ടോം ഫിലിപ്പ് തോമസ്, ബ്ര.ജസ്റ്റസ് ടാംസും നേതൃത്വം കൊടുക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading