രോഗക്കിടക്കയിലേക്ക് ആശ്വാസത്തിന്റെ സംഗീതവുമായി കീബോർഡിസ്റ്റ് ജോബിൻ കട്ടപ്പന

കട്ടപ്പന: രോഗത്താൽ ഒറ്റപ്പെട്ട് ഭവനത്തിലായിരിക്കുന്ന,ഏകാന്തതയിലായിരിക്കുന്നവരുടെ അടുക്കൽ തന്റെ സംഗീത ഉപകരണവുമായി കടന്നുചെന്ന് അവർക്ക് ആശ്വാസമാകുവാനുളള തീരുമാനവുമായി വ്യത്യസ്തനാകുകയാണ് കീബോർഡിസ്റ്റ് ജോബിൻ കട്ടപ്പന. ഇടുക്കി ജില്ലയിൽ വണ്ടമേട്,പുറ്റടി നടുപ്പറമ്പിൽ വീട്ടിൽ പാസ്റ്റർ എൻ.എ ജോർജ്ജിന്റെയും സാറാമ്മ ജോർജ്ജിന്റെയും മകനാണ് ജോബിൻ കട്ടപ്പന. 16 – മത്തെ വയസ്സിലാണ് ജോബിൻ കീബോർഡ് വായിക്കുവാനും പാടാനും ആരംഭിച്ചത്. തുടർന്ന് ചെറിയ ചെറിയ മീറ്റിംഗുകളിൽ പാടാൻ അവസരം ലഭിച്ചു, അതിനെ തുടർന്ന് കിട്ടിയ ബന്ധങ്ങൾ വെച്ച് മ്യൂസിക് കരിയർ ആരംഭിച്ചു. 17 വർഷമായി സംഗീത ലോകത്ത് പ്രവർത്തിക്കുന്നു. സഹോദരൻ ജിജോ ആത്മീയ യാത്ര മ്യൂസിക് ടീമിൽ ഒരു ഗായകൻ ആയിരുന്നു. പിതാവും രക്ഷിക്കപ്പെടുന്നതിനു മുൻപ് ഗാനമേളകളിൽ പാട്ടുകൾ പാടിയിരുന്നു. ” ഒരു രോഗ കിടക്കയിൽ ആയിരിക്കുന്ന രോഗിയുടെ അരികിലേക്ക്, അവരുടെ കിടപ്പു മുറിയിലേക്ക് കുറച്ചു സമയം സംഗീതം എത്തിക്കാൻ പറ്റിയാൽ, അവർക്കിഷ്ടമുള്ള പാട്ടുകൾ പാടി നൽകിയാൽ എന്തായിരിക്കും സന്തോഷം…കുറച്ചു നേരത്തേക്ക് അവരുടെ മുരടിച്ച മനസ്സിനെ സന്തോഷിപ്പിക്കാൻ സാധിച്ചാൽ അതിൽപരം സംതൃപ്തി വേറെയെന്താണുള്ളത്.. ഒരു പരിധിവരെ നമ്മളുടെ രോഗങ്ങൾ നമ്മളെ കീഴ്പ്പെടുത്തുന്നത് നമ്മുടെ മനസ്സ് വിഷാദത്തിലേക്ക് കടന്നു കൂടുമ്പോഴാണ്.. ” ജോബിൻ തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു. വേദനയിൽ കഴിയുന്നവർക്ക് ആശ്വാസമേകുവാൻ സംഗീതത്തിന് കഴിയുമെന്നും സംഗീതം അവരെ കൂടുതൽ കരുത്തരും മനോധൈര്യമുള്ളവരുമാക്കി മാറ്റുമെന്നും ജോബിൻ പറയുന്നു. സോഷ്യൽ മീഡിയയിൽ തന്റെ ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ആരു വിളിച്ചാലും അവരുടെ അടുക്കൽ എത്തി ആശ്വാസത്തിന്റെ സംഗീതം പകരുവാൻ
താൻ എത്തിച്ചേരുമെന്നും അദ്ദേഹം പറയുന്നു.. സംഗീതലോകത്ത് പിന്തുണയുമായി ഭാര്യ മരിയ ജോബിനും കൂടെയുണ്ട്. ആവശ്യമുള്ളവർക്ക് ജോബിനെ വിളിക്കാം. ജോബിൻ കട്ടപ്പനയുടെ മൊബൈൽ നമ്പർ: 073065 64167

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.