ഏഴാം വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി എയ്ഡൻ മോൻ അഭിമാനമാകുന്നു

അജ്മാൻ : കളിചിരികളുടെ ലോകത്തു കാലെടുത്തു വയ്ക്കുന്ന ഏഴാം വയസ്സിൽ, മൂന്ന് മിനിട്ട് 37 സെക്കൻഡ് കൊണ്ട് 195 യു എൻ അംഗീകൃത രാജ്യങ്ങളുടെ പതാകകൾ തെറ്റുകുടാതെ തിരിച്ചറിഞ്ഞു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ഒരു കൊച്ചു മിടുക്കൻ. അജ്മാനിൽ താമസമാക്കിയിരിക്കുന്ന പത്തനംതിട്ട മെഴുവേലി സ്വദേശികളും, അജ്‌മാൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സഭാംഗങ്ങൾ ആയ ബില്‍ജി തോമസിന്റെയും നിധി ബിൽജിയുടെയും മകനായ എയ്‌ഡൻ തോമസ് ബിൽജി ആണ് ഈ മിടുക്കൻ. അജ്‌മാൻ ഗ്ലോബൽ ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് എയ്ഡൻ. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് പ്രതിനിധികളുടെ ചോദ്യകൾക്കു മുമ്പിൽ ആശങ്കകൾ ഇല്ലാതെ ശരവേഗത്തിലായിരുന്നു എയ്ഡന്റെ ഉത്തരങ്ങൾ. പിതാവ് ബിൽജി തോമസിന്റെ യും മാതാവ് നിധി ബിൽജിയുടെയും പിൻതുണയും പ്രോത്സാഹനങ്ങളും ഈ അംഗീകാരത്തിന് പ്രചോദനമായി .ആഗ്നസ്സ് ശാന്തി ബിൽജി, അബ്ധിയേൽ തോമസ് ബിൽജി എന്നിവർ സഹോദങ്ങളാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.