ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം അഡ്വ. വി.എസ്. ജോയിക്ക്

ദോഹ: ഇൻകാസ് ഖത്തർ ഏർപ്പെടുത്തിയ മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ ‘ഉമ്മൻ ചാണ്ടി ജനസേവാ’ പുരസ്കാരം അഡ്വ. വി.എസ്. ജോയിയെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. എഴുത്തുകാരി സുധാ മേനോൻ, ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ്, പ്രസിഡന്റ് ഹൈദർ ചുങ്കത്തറ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

നോർക്ക- റൂട്സ് ഡയറക്ടർ ജെ.കെ. മേനോൻ പുരസ്കാരം സമ്മാനിക്കും. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഒരു പ്രദേശത്തെ ജനങ്ങളെയൊന്നാകെ, ജാതി -മത -രാഷ്ട്രീയ വ്യത്യാസമില്ലാതെ ചേർത്തുപിടിച്ച് നടത്തിയ പ്രവർത്തനങ്ങളും കൂടാതെ, പൊതുരംഗത്ത് ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജോയി നടത്തുന്ന പ്രവർത്തനങ്ങൾ, പൊതുരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറക്ക് പ്രചോദനമാണെന്നും സമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം ദോഹയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. റ്റിപിഎം പോത്തുകല്ല് സഭാംഗമാണ് ജോയ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading