കവിത: വിളിയുടെ വഴികളിൽ ദൈവത്തിന്റെ കൈ | സാജൻ ജേക്കബ്

കവിത:  സാജൻ ജേക്കബ്

നിഴലിൻ തിരശ്ശീലയിൽ നടക്കുമ്പോൾ,

നിനവിൻ പൂക്കൾ പൊടിയാൻ ഭയപ്പെടുമ്പോൾ

ഓർക്കുക നിന്റെ വിളിയുടെ പുഷ്പവിരികൾ
ദൈവത്തിൻ കൈവിരലിൽ ചേർന്നൊരു ചിത്രമാണ്…
ഇരുമ്പിൻ ചങ്ങലകൾ പൗലോസിൻ പാദങ്ങൾ തടയാൻ,
എന്നാൽ വാക്കിൻ പ്രഭ ചങ്ങലകൾ തകർത്തു
റോമിൻ ചുവർക്കെട്ടിൽ നിന്നൊഴുകി എഫെസ്യരിൻ തേജസ്സ്,
ഫിലിപ്പിയരിൻ സന്തോഷഗീതം, കൊലോസ്യരിൻ മഹിമ…
റോമിൽ നീ സാക്ഷിയാകും എന്ന
ദിവ്യവാക്കിൻ ശബ്ദത്തെ തടയാൻ
പാതാളത്തിൻ കവചങ്ങൾ പോരാ!
നിങ്ങളിൽ തുടങ്ങിയ നല്ല പ്രവൃത്തി
ക്രിസ്തുവിൻ ദിവസംവരെ തികയ്ക്കുമവൻ
ദിവ്യചിത്രകാരനേ, നിന്റെ തൂലികയാൽ
എന്റെ ജീവിതത്തെ വർണ്ണിക്കാം.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.