ലേഖനം: ചങ്ക് ചുരുങ്ങിയോ? | മിനി എം. തോമസ്
ലേഖനം:| മിനി എം. തോമസ്
ഗെത്ശമനയുടെ ഒത്തനടുവിൽ കൈകൾ വിരിച്ച് ഒരുവൻ നിൽപ്പുണ്ട്. ആ മുഖത്തു കൂടെ ചോര തുള്ളികൾ ഒഴുകിയിറങ്ങുന്നു. ആ ചങ്ക് പിടയുന്നുണ്ടാവും. ആ ഹൃദയത്തിൽ രണ്ടു കാശിട്ട വിധവയും, ചുങ്കക്കാരനായ സക്കായിയും, ഒറ്റിക്കൊടുത്ത യൂദയും, തള്ളിപ്പറഞ്ഞ പത്രോസും, കുരിശിലെ കള്ളനും, ഞാനും നിങ്ങളുമുണ്ടായിരുന്നു. പരീശന്റെ ആദർശങ്ങൾക്ക് വിലനൽകാതെ പാപികളുടെ കൂടെകൂടിയ യേശുവിന്റെ ഹൃദയം എത്ര വിശാലമായിരുന്നിരിക്കണം! നിറം നോക്കാതെ, കുടുംബം നോക്കാതെ, വിദ്യാഭ്യാസം നോക്കാതെ എത്ര സ്നേഹത്തോടെയാണ് നമ്മളെ ആ ഹൃദയത്തോട് ചേർത്ത് നിർത്തിയത്. കാലമിത്ര കഴിഞ്ഞിട്ടും ആ സ്നേഹം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ലല്ലോ!!പക്ഷെ, എല്ലാവരെയും പരിഗണിക്കുന്ന യേശുവിനെ നാം പലപ്പോഴും നമ്മുടെ ഇടുങ്ങിയ ചിന്താഗതിയിൽ ഒതുക്കുന്നില്ലേ? ആരും നശിച്ചുപോകണമെന്നു ആഗ്രഹിക്കാത്ത, ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിനെ, നമുക്കിഷ്ടമില്ലാത്തവരോട് പകരം ചോദിക്കാൻ നമ്മൾ ക്വൊട്ടേഷൻ ഏല്പിക്കുന്നുവോ? ക്രിസ്തുവിന്റെ ഹൃദയ വിശാലതുകൊണ്ടു മാത്രം പുത്രത്വത്തിന് അവകാശികളായ ശിഷ്യർക്ക് ആ വിശാലത എവിടെയോ കൈമോശം വന്നിരിക്കുന്നു. ഇന്ന് സംഘടനകൾക്കുള്ളിൽ, മനുഷ്യനിർമ്മിത സഭാനിയമങ്ങൾക്കുള്ളിൽ യേശുവിനെ ചുരുക്കാൻ ശ്രമിക്കുകയാണ് നാം. നല്ല ശമര്യാക്കാരനെ സംഘടനകളുടെ അംഗമായി ഒതുക്കുമ്പോൾ യേശു ചിരിക്കുകയായിരിക്കും!! നമുക്കുവേണ്ടി ആരൊക്കെയോ എഴുതിയ നിയമങ്ങളെ, ക്രിസ്തുവിന്റെ നിയമങ്ങളാക്കി പ്രസംഗിക്കുമ്പോൾ യേശുവിനെ നമ്മൾ ചെറുതാക്കുകയാണ്. എല്ലാ രാജ്യക്കാരും യേശുവിന് ഒരുപോലെ ആയിരിക്കെ എങ്ങനെയാണ് നമ്മളാണ് ശരി എന്ന് തറപ്പിച്ചു പറയാൻ കഴിയുക?! നമ്മുടെ ഇഷ്ടങ്ങൾക്കൊത്ത് നടക്കാത്തവരെ എങ്ങനെയാണ് നരകത്തിലേക്ക് പറഞ്ഞയക്കുക?! വിധവയെയും അനാഥനെയും കരുതാൻ പഠിപ്പിച്ച ദൈവത്തിന്റെ നിയമത്തിൽ നിന്ന് വഴുതി മാറി, വിധിക്കാനും വെറുക്കാനും പഠിപ്പിക്കുന്ന നിയമങ്ങൾ നമുക്കെവിടെ നിന്ന് വന്നു?പണമുള്ളവനുവേണ്ടി ഘനത്തോടെ പ്രാർത്ഥിക്കുകയും പണമില്ലാത്തവനെ മറക്കുകയും ചെയുമ്പോൾ നാം വല്ലാതങ്ങ് ചുരുങ്ങുന്നില്ലേ?! ജാതിയും മതവും സമ്പത്തും കുടുംബപാരമ്പര്യവും നോക്കി ആടുകളെ വേർതിരിക്കുമ്പോൾ ഇടയൻ ആരുടെ ശിഷ്യനാണ്?!വിധിക്കുവാൻ നമുക്ക് അനുവാദം ഇല്ലാതിരിക്കെ, അന്യനെ വിധിക്കാൻ ഏത് യേശുവാണ് നമുക്ക് സ്വാതന്ത്ര്യം നൽകിയത്?! ലോകം വിശാലമാണ്, ക്രിസ്തുവിന്റെ ഹൃദയവും!! ഈ ലോകത്ത് ഹൃദ്യമായി ദൈവത്തെ സ്നേഹിക്കുന്ന ഒരുപാട് മനുഷ്യരുണ്ടെന്നും നാം തിരിച്ചറിയണം. ഒരുപക്ഷേ അവർക്ക്, നാം കണ്ടുവളർന്ന വിശ്വാസ സമൂഹത്തിന്റെ രൂപവും ഭാവവും ആകണമെന്നില്ല. സഭാനിയമങ്ങൾ വെച്ച് മനുഷ്യന്റെ ആത്മീയതയെ അളക്കുമ്പോൾ ദൈവത്തിന് ഇതൊക്കെ ഒരു നിയമമാണോ എന്ന് തിരിച്ചറിയാനുള്ള വിവേകം നേടുകയാണുചിതം.
നമ്മുടെ ഇട്ടാവട്ടത്തിൽ ക്രിസ്തുവിനെ ചുരുക്കിയാൽ ലോകം എങ്ങനെ യേശുവിനെ അറിയും! യേശുവിന് എല്ലാവരും ഒന്നാണ്. യേശുവിന്റെ നിയമം സ്നേഹത്തിന്റെ നിയമമാണ്, കരുണയുടെ നിയമമാണ്. വെട്ടിപ്പിടിച്ചതൊക്കെ വിട്ടുകൊടുക്കേണ്ടി വരുന്ന ഒരു നാൾ വരും. അന്ന്, ഇടുങ്ങിയ ചിന്താഗതിയ്ക്കും ചുരുങ്ങിയ ചങ്കിനും ക്രിസ്തുവിന്റെ മുൻപിൽ എന്തായിരിക്കും വില? പകരം വയ്ക്കാനാവാത്ത സ്നേഹംകൊണ്ട് നമ്മെ വാരിപ്പുണർന്ന യേശുവിന്റെ സ്നേഹത്തെ, മടികൂടാതെ പകർന്നുകൊടുക്കാൻ നമുക്കാകട്ടെ. “ചങ്ക് പിളർന്ന് പങ്കാളിയാക്കി ചങ്കിനോട് ചേർത്ത് വെച്ചവനെ” എന്ന് പാടുമ്പോൾ ചുരുങ്ങാത്ത ഒരു ചങ്ക് എങ്കിലും ക്രിസ്തുവിന് പകരം കൊടുക

- Advertisement -


Comments are closed, but trackbacks and pingbacks are open.