രഹ്മ ബൈബിൾ സ്കൂൾ ബിരുദദാന ചടങ്ങ് നടന്നു

ജയ്പൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ നോർത്തേൺ റീജിയൻ്റെ നേതൃത്വത്തിൽ ജയ്പൂരിൽ നടത്തുന്ന രഹ്മ ബൈബിൾ സ്കൂളിന്റെ 1,2 ബാച്ചുകളുടെ ഗ്രാജുവേഷൻ ചടങ്ങ് ജൂലൈ 11 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ജയ്പൂർ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ധവാസ് ചർച്ചിൽ വെച്ച് നടന്നു. ബിരുദദാനചടങ്ങിൽ 20 വിദ്യാർത്ഥികൾ ബിരുദം നേടി. ഇവരിൽ 12 പേർ ഒരുവർഷ സർട്ടിഫിക്കറ്റ് ഇൻ മിനിസ്ട്രി (C.Min) കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവരും 8 പേർ ക്രിസ്തീയ ശിഷ്യത്വം സംബന്ധിച്ച ഹ്രസ്വകാല കോഴ്സ് പൂർത്തിയാക്കിയവരുമാണ്.

പ്രധാന അതിഥിയായെത്തിയ റവ. ആഷിഷ് രവി “ദൈവത്തിന്റെ കൃപയാണ് ഒരു ദൈവപൈതലിനെ ശ്രുശ്രൂഷമേഖലയിൽ മുന്നേറുവാൻ ശക്തീകരിക്കുന്നതും സഹായിക്കുന്നതും” എന്ന സന്ദേശം നൽകി, അത് അവർക്ക് ദൈവികമായും ദൗത്യപരമായും പ്രചോദനമായി. പാസ്റ്റർ ബ്ലെസ്സൺ
എം. ജോൺ (ബൈബിൾ സ്കൂൾ പ്രിൻസിപ്പൽ) ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. പാസ്റ്റർ ടി. കെ. വർഗീസ്, പാസ്റ്റർ കല്യാൺ സിംഗ്, ഇവാ: എൽ. എൻ. യോഗി എന്നിവർ ബിരുദധാരികൾക്ക് അഭിനന്ദനങ്ങളും ആശംസകളും നേർന്നു. ചടങ്ങ് ആത്മീയമായ ഒരു സമർപ്പണചിന്തക്ക് വേദിയാകുകയും ദൈവസഭയുടെ ഭാവിയെ രൂപപ്പെടുത്തുന്ന പുതിയൊരു തുടക്കമായി മാറുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ 80-തിലധികം വിശ്വാസികളും അതിഥികളും പങ്കുചേർന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.