മാത്യു പി ജോർജ് (തമ്പിച്ചായൻ) അക്കരെ നാട്ടിൽ
കൊടുമൺ: ഇടത്തിട്ട പാറപ്പള്ളിൽ മാത്യു പി. ജോർജ്, (തമ്പി 82) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ 12 ശനിയാഴ്ച ആനന്ദപ്പള്ളി അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും.
രാവിലെ 8ന് ഇടത്തിട്ട കുടുംബ വീട്ടിൽ പ്രാരംഭ ശുശ്രൂഷകൾ നടക്കുകയും, തുടർന്ന് ആനന്ദപ്പള്ളി പാറപ്പള്ളി ഹൗസിൽ സമാപന ശുശ്രൂഷകൾ നടക്കുകയും ചെയ്യും.
പരേതൻ നാലു പതിറ്റാണ്ടുകളോളം
സൗദി ആരാകോം പ്രോജക്ട് മെറ്റീരിയൽസീലിൽ സേവനമനുഷ്ഠിച്ചു. ഓമല്ലൂർ മൂലാം മുറിയിൽ കുടുംബാംഗം ലീലാമ്മ മാത്യുവാണ് ഭാര്യ. മക്കൾ ബിജു ( ഷാർജ ), ബിനു (ദുബായ്), ബിനോയ് (മസ്ക്കറ്റ്), ബിജോയ് ( യു. എ. ഇ ), ബിജി (കൊച്ചി). പാസ്റ്റർ ബിനോയി, ബിജോയ് എന്നിവർ ഔദ്യോഗിക ജോലിയൊടൊപ്പം മിഡിൽ ഈസ്റ്റിൽ സഭാശുശ്രൂഷകളിലും, ബിജി കൊച്ചി നഗരത്തിലും മിഷൻ – ചർച്ച് ഗ്രോത്ത് മൂവ്മെൻ്റിനും നേതൃത്വം നൽകുന്നു.

- Advertisement -


Comments are closed, but trackbacks and pingbacks are open.