ചെറു ചിന്ത: കഷ്ടകാലത്തെ കരുത്ത് ക്രിസ്തുവിൽ നിന്നും | രാജി ബെന്നി, അബുദാബി

പ്രാർത്ഥന തുടരുക  … ദൈവിക മഹത്വം വെളിപ്പെടുവാൻ സമയമായി…
Psalms 91:15
അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻഅവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
ദൈവം തന്നിരിക്കുന്ന ഏറ്റവും വിലയേറിയ ഉറപ്പാണ് ഈ വാക്യത്തിലൂടെ നമുക്ക് കാണുവാൻ സാധിക്കുന്നത്.
പ്രതികൂലസാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് ഉത്തരം അരുളുന്ന ഒരു വിശ്വസ്ത ദൈവമാണ് നമുക്കുള്ളത്,കഷ്ടകാലത്ത് നമ്മുടെകൂടെയിരിക്കുന്ന ഒരു നല്ല നാഥൻ അതിലുപരിയായികഷ്ടതയിൽ നിന്ന് വിടുവിച്ച് തള്ളിക്കളഞ്ഞവരുടെയും ഒറ്റപ്പെടുത്തിയവരുടെയും മുന്നിൽ നമ്മളെ മാനിച്ച് മഹത്വപ്പെടുത്തും എന്ന് ഉറപ്പ് നൽകിയിരിക്കുന്നു. ദൈവത്തോട് പറ്റിയിരുന്ന് വചനത്തെ മുറുകെപ്പിടിച്ച് പ്രാർത്ഥനയിൽ മുന്നേറിയാൽ ജീവിതം മഹത്വമായി തീരുമെന്ന് ഭക്തന്മാരുടെ ജീവിതത്തിലൂടെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നു.എസ്ഥേർ,തൻറെ ജനത്തിനുണ്ടായ കഷ്ടതയിൽ ദൈവത്തോട് ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ അപേക്ഷിച്ചപ്പോൾദൈവം അവളോടു കൂടെയിരുന്ന് ബലം നൽകി രാജാവിനോട് സംസാരിക്കുവാൻ ധൈര്യം പകർന്നു കൊടുത്തു.ആ വലിയ പ്രതികൂല സാഹചര്യം മറികടക്കുവാൻ കൃപ നൽകി,ലോകം അറിയപ്പെടുന്ന ധൈര്യശാലിയായരാജ്ഞിയായി മാനിക്കപ്പെട്ടു ദൈവിക മഹത്വം കണ്ടു.ദൈവത്തോട് പ്രാർത്ഥിച്ചത് കൊണ്ട് സിംഹങ്ങളുടെ കുഴിയിൽ എറിയപ്പെട്ട  ദാനിയേൽ ,തൻറെ പ്രതിസന്ധിയിൽ ദൈവസന്നിധിയിൽ വിശ്വസ്തനായി വിശ്വാസത്തോടെ പ്രാർത്ഥനയിൽ നിലനിന്നു,ദൈവം മറുപടിയായി ഇറങ്ങിവന്നു സിംഹങ്ങളുടെ വായ അടച്ചു അവനെവിടുവിച്ചു,രാജാവ് ദാനിയേലിനെ മാനിച്ചു ജീവനുള്ള ദൈവത്തെ മഹത്വപ്പെടുത്തി. സഹോദരന്മാർ തള്ളിക്കളഞ്ഞു അടിമയായി മിസ്രയീമിലേക്ക്, ചെയ്യാത്ത കുറ്റത്തിന് ജയിലിലേക്ക് ആ സാഹചര്യത്തിലും വിശ്വസ്തതയോടെ ദൈവത്തെ മാത്രം വിശ്വസിച്ചു പ്രാർത്ഥനയിൽ മുന്നേറിയ  യോസേഫിനു ദൈവം പരിജ്ഞാനം നൽകി അനുഗ്രഹിച്ചു.തൻറെ കഷ്ടതയിൽ കൂടെയിരുന്ന ദൈവം തള്ളിക്കളഞ്ഞവരുടെ മധ്യേ അവനെ മിസ്രയീമിൽ അനുഗ്രഹിച്ചു മാനിച്ചു. ദൈവത്തോട് കൂടെ വിശ്വസ്തതയോടെ നടക്കാം വചനത്തിൽ അടിയുറച്ച് വിശ്വസിക്കാം ഏതു പ്രതിസന്ധിയിലും കൂടെയിറങ്ങി വന്ന് വിടുവിച്ച് നമ്മളെ മാനിക്കുവാൻ യേശു എന്നും കൂടെയുണ്ട്.പ്രാർത്ഥന തുടരുക  …

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading