എ.ജി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ E. V. ജോണിൻ്റെ പിതാവ് എ.ജെ വർഗീസ് (78) അക്കരെ നാട്ടിൽ.
(വാർത്ത: കെ.ജെ.ജോബ് വയനാട് )
ഇരിട്ടി : സുൽത്താൻ ബത്തേരി എ.ജി. സെക്ഷൻ പ്രസ്ബിറ്ററും വയനാട് -ചുള്ളിയോട് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ഇ. വി. ജോണിന്റെ പിതാവ് ഇരിട്ടി പെരിങ്കിരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം ഇടയിലെമുറിയിൽ എ. ജെ.വർഗീസ് (78) നിത്യതയിൽ ചേർക്കപ്പട്ടു. സംസ്കാര ശുശ്രൂഷ: ജൂലായ് ഒന്നിന് രാവിലെ 9 മണിക്ക്പെരിങ്കരിയിലുള്ള ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ: ശോശാമ്മ വർഗീസ്. മക്കൾ: പാസ്റ്റർ ഇ.വി. ജോൺ, ഡെന്നി വർഗീസ്, മേഴ്‌സി മാത്യു. മരുമക്കൾ: ഡെയ്സി ജോൺ, നിസ്സി ഡെന്നി, മാത്യു പന്തമാക്കൽ. പരേതന് ആറ് കൊച്ചുമക്കളുമുണ്ട്. മലബാറിലെ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായിരുന്ന എ.ജെ. വർഗ്ഗീസ് വള്ളിത്തോട് പെരിങ്കിരി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ഭാരവാഹിയായി വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.

- Advertisement -

Comments are closed, but trackbacks and pingbacks are open.