ചിറ്റൂർ: : യേശു എനിക്ക് എത്ര നല്ലവനാം, കർത്താവിൽ എന്നും എൻ്റെ ആശ്രയം, വിശ്വാസ ജീവിത പടകിൽ ഞാൻ, എത്ര നല്ലവൻ യേശുപരൻ തുടങ്ങി പാടിപതിഞ്ഞ 150-പരം ഗാനങ്ങളുടെ രചയിതാവും ബ്രദറൺ സഭ സുവിശേഷകനും വേദാദ്ധ്യാപകനുമായ ഇവാ. ജോർജ് പീറ്റർ ചിറ്റൂർ (84)അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു
ക്രൈസ്‌തവർ സഭാ വ്യത്യാസം കൂടാതെ പാടി ആശ്വസിച്ചിരുന്ന നിരവധി ഗാനങ്ങളുടെ ഗാനരചയിതാവായിരുന്നു ജോർജ് പീറ്റർ ചിറ്റൂർ.
‘അഭിഷിക്തനും അഭിഷേകവും’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ് ‘ആശ്വാസ ഗാനങ്ങൾ’ എന്ന പേരിൽ നിരവധി ഓഡിയോ സംഗീത ആൽബങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്രൈസ്തവ സാഹിത്യ അക്കാദമി, ബൈബിൾ സാഹിത്യ പ്രവർത്തകസമിതി തുടങ്ങി നിരവധി സംഘടനകളുടെ അവാർഡുകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സുവിശേഷ ധ്വനി മാസികയുടെ എഡിറ്റോറിയൽ ബോർഡംഗവും മലബാർ മെസഞ്ചറിൻ്റെ ചീഫ് എഡിറ്ററുമായി പ്രവർത്തിച്ചു.
പരേതനായ സുവിശേഷകൻ ടി.ടി. വർഗീസിൻ്റെ മകൾ പരേതയായ റോസമ്മയാണ് ഭാര്യ. മക്കൾ: സുവി.സജി (ചിറ്റൂർ), ബിജു (അബുദാബി). മരുമക്കൾ: മിനി, ഷേർളി
സംസ്കാരം പിന്നീട്.,


- Advertisement -



Comments are closed, but trackbacks and pingbacks are open.