“സ്റ്റോറി ലാൻഡ്” – എക്സൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള കഥാമത്സരം ആരംഭിച്ചു

കേംബ്രിഡ്ജ്: എക്സൽ മിനിസ്ട്രീസ് യു.കെ – അയർലൻഡ് റീജിയൻ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഒരുക്കുന്ന “സ്റ്റോറി ലാൻഡ്” എന്ന പേരിലുള്ള ക്രിസ്തീയ കഥ മത്സരം ഉത്ഘാടനം ചെയ്തു. ജൂൺ 14-ന് കേംബ്രിഡ്ജ് ബഥേൽ പെന്തകൊസ്ത് സഭയിൽ നടന്ന എക്സൽ വി.ബി.എസ് ഡയറക്ടേഴ്സ് ട്രെയിനിംഗിൽ വെച്ചായിരുന്നു പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്. ഷാരോൺ ചർച്ച് യു.കെ – അയർലൻഡ് റീജിയണൽ നാഷണൽ സെക്രട്ടറി പാസ്റ്റർ പ്രെയ്സ് വർഗീസിൽ നിന്ന് പ്രോഗ്രാമിന്റെ ലോഗോ ഏറ്റുവാങ്ങുകയും തുടർന്നു, മലയാളി പെന്തകൊസ്ത് അസോസിയേഷൻ ജനറൽ ട്രഷറർ റവ. റോജി രാജു ലോഗോ പ്രകാശനം ചെയ്തു പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എക്സൽ മിനിസ്ട്രീസ് റീജിയണൽ ഡയറക്ടർ ബ്ര. ബ്ലെസ്സൻ പി ജോൺ ചടങ്ങിൽ അധ്യക്ഷനായി. “സ്റ്റോറി ലാൻഡ്” ഒരു സുവിശേഷപരമായ കഥാമത്സരമാണ്, കുട്ടികൾക്ക് ബൈബിൾകഥകൾ അവതരിപ്പിക്കുവാനുള്ള ഒരു മികച്ച അവസരമായിരിക്കും ഇത്. മത്സരത്തിൽ 4 വയസുമുതൽ 13 വയസ്സുവരെ ഉള്ള കുട്ടികൾക്ക് ബിഗിനർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി പങ്കെടുക്കാം. ഇംഗ്ലീഷ് ഭാഷയിലാണ് കഥകൾ അവതരിപ്പിക്കേണ്ടത്. 2025 ജൂൺ 15 മുതൽ ആഗസ്റ്റ് 16 വരെ കുട്ടികൾക്ക് അവരുടെ വീഡിയോ അയയ്ക്കാം. ആഗസ്റ്റ് 30-ന് ഫലം പ്രഖ്യാപിക്കും. മൂന്ന് വിഭാഗങ്ങളിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും എല്ലാ പങ്കാളികൾക്കും ഓൺലൈൻ സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും. പ്രോഗ്രാം കോഡിനേറ്റർമരായ ബ്രദർ അലിൻ വർഗീസ് പ്രോഗ്രാമിന്റെ ആശയം വിശദീകരിച്ചു. സിസ്റ്റർ സ്നേഹ തോമസ് മത്സരത്തിന്റെ നിയമങ്ങളും മാർഗ്ഗനിർദേശങ്ങളും പങ്കുവച്ചു. മീഡിയ കോർഡിനേറ്റർ അലൻ ബാബു, എക്സൽ കോർ ടീം മെമ്പേഴ്‌സ് ഡോ. സൗമ്യ പ്രെയ്സ്, പാസ്റ്റർ ജസ്റ്റിൻ വർഗീസ്, ബ്രദർ
അഖിലാവ്, സിസ്റ്റർ സോണി, സിസ്റ്റർ ബ്ലെസ്സി, സിസ്റ്റർ ബബി എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.