കാൽവറി ഫെലോഷിപ്പ് ചർച്ച് – 30 ദിന പ്രാർത്ഥനകൾ

മസ്ക്കറ്റ് : കാൽവറി ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ആഗോളവ്യാപകമായ ഉണർവ്വിനു വേണ്ടിയും, സഭയുടെ ശാക്തീകരണത്തിനും, വ്യക്തികളുടെ വിടുതലിനും വേണ്ടിയുമുള്ള ഉപവാസപ്രാർത്ഥനകൾ ജൂൺ 4 ന് ആരംഭിച്ചു. റൂവിയിലുള്ള PCO ഓൾഡ് മെയിൻ ഹാളിൽ എല്ലാ വെള്ളിയാഴ്ചയും പകൽ 9.30 മുതൽ 12.30 വരെ നടക്കുന്ന വിശുദ്ധസഭായോഗവും അനക്സ് ഹാളിൽ എല്ലാ ബുധനാഴ്ചയും രാത്രി 8.30 മുതൽ 10 വരെയും നടക്കുന്ന അനുഗൃഹീതമായ കൂട്ടായ്മയും കൂടാതെ പാഴ്സണെജിലും ഭവനങ്ങളിലുമായി പകലും രാത്രിയിലുമായി യോഗങ്ങൾ നടന്നുവരുന്നു.

പാസ്റ്റർ കെ. ഏ ഡേവിഡ് ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നു. സഭയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗക്രമീകരണങ്ങൾ ചെയ്തു വരുന്നു. “എൻ്റെ മഹത്വം വർദ്ധിപ്പിച്ച് എന്നെ ആശ്വസിപ്പിക്കേണമേ” (സങ്കീ 71:21) എന്നുള്ളതാണ് മുഖ്യമായ ചിന്താവിഷയം. ജൂലൈ 4 ന് വിശുദ്ധസഭായോഗത്തോടും കർതൃമേശ ശുശ്രൂഷയോടും കൂടെ 30 ദിന പ്രാർത്ഥനകൾ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.