ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ സാഹിത്യ അവാർഡിന് രചനകൾ ക്ഷണിക്കുന്നു
ലേഖനം – ലഹരി വിമുക്ത തലമുറ : സഭയുടെ ഉത്തരവാദിത്തവും കടമകളും
കവിത – നീതി സൂര്യൻ
കഥ – ആൾക്കൂട്ടത്തിൽ തനിയെ
*നിബന്ധനകൾ* 1. യുഎഇയിലെ സഭാ വ്യത്യാസം ഇല്ലാതെ ആർക്കും ഇതിൽ പങ്കെടുക്കാം 2. പ്രായ പരിധിയില്ല 3. ഇംഗ്ലീഷിലോ, മലയാളത്തിലോ എഴുതാം.4. മുൻപ് പ്രസിദ്ധീകരിച്ച സാഹിത്യ സൃഷ്ടികൾ പാടില്ല.5.രചനകൾ PDF ഫോർമാറ്റിൽ ഒറ്റ ഫയൽ ആക്കി അറ്റാച്ച് ചെയ്തു *ipcgmauae@gmail.com* എന്ന വിലാസത്തിൽ അയക്കുക. 6. രചനകൾ അയക്കേണ്ട അവസാന തീയതി ജൂലൈ 31, 2025. 7.സാഹിത്യ സൃഷ്ടികൾ ഇമെയിൽ ചെയ്യുമ്പോൽ രചയിതാവിൻ്റെ പേരും, അഡ്രസും, ഫോൺ നമ്പറും, പാസ്സ്പോർട്ട് സൈസ് ഫോട്ടോ യും അയക്കണം.8. വിജയികൾക്ക് 2026 ൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ഫലകം നൽകി ആദരിക്കും. യു.എ.ഇ യിലെ പ്രവാസി മലയാളികളുടെ സാഹിത്യ അഭിരുചി പ്രോത്സാഹിപ്പിക്കാൻ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ, യു.എ.ഇ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് ലാൽ മാത്യു, വൈസ് പ്രസിഡന്റ് ഡോ. റോയ് ബി. കുരുവിള , സെക്രട്ടറി കൊച്ചുമോൻ ആന്താര്യത്ത്, ട്രഷറർ നെവിൻ മങ്ങാട്ട് , ജോയിൻ്റ് സെക്രട്ടറി വിനോദ് എബ്രഹാം, ജനറൽ കൗൺസിൽ അംഗം പി. സി. ഗ്ലെന്നി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പാസ്റ്റർ ജോൺ വർഗീസ്, ആന്റോ അലക്സ്, ഐ.പി.സി ഗ്ലോബൽ മീഡിയ അന്തർ ദേശീയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ നേതൃത്വം നൽകുന്നു.






- Advertisement -
Comments are closed, but trackbacks and pingbacks are open.