ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ* പ്രവർത്തന ഉദ്ഘാടനം ജൂൺ 16ന്
മസ്കറ്റ് : ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ പ്രവർത്തനങ്ങൾ ആറാം വർഷത്തിലേക്ക് കടക്കുകയാണ്. 2025 – 26 വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 16ന് ഉദ്ഘാടനം ചെയ്യും. ഓൺലൈനാണ് ഉദ്ഘാടനയോഗം സംഘടിപ്പിക്കുന്നത്. ജൂൺ 16 തിങ്കൾ വൈകിട്ട് 8 മണി മുതലാണ് മീറ്റിംഗ്.
ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡന്റ് സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. യുവ സുവിശേഷകനായ പാസ്റ്റർ ഷിബിൻ സാമുവേൽ (പി വൈ പി എ കേരള സ്റ്റേറ്റ് പ്രസിഡന്റ് ) ദൈവവചനം സംസാരിക്കും. കെ ഇ ഒമാൻ ചാപ്റ്റർ ക്വയർ സംഗീത ശുശ്രുഷ നിർവഹിക്കും. പുതിയ വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ ഈ യോഗത്തിൽ അവതരിപ്പിക്കും.
Zoom ID : 372 525 9387
Password : KEO






- Advertisement -
Comments are closed, but trackbacks and pingbacks are open.