ഷാർജ ദി ലിവിംഗ് വേർഡ് എ.ജി ചർച്ചിന്റെ പാസ്റ്ററായി മാണി ഇമ്മാനുവൽ സ്ഥാനമേറ്റു
ഷാർജ : ഷാർജയിലെ ദി ലിവിംഗ് വേർഡ് എ ജി സഭയുടെ പാസ്റ്ററായി പാസ്റ്റർ മാണി ഇമ്മാനുവേൽ സ്ഥാനമേറ്റു. 2025 ജൂൺ 15 ഞായറാഴ്ച, ഷാർജ വർഷിപ് സെന്റർൽ സംഘടിപ്പിച്ച പ്രത്യേക യോഗത്തിൽ പാസ്റ്റർ മാണി ഔദ്യോഗികമായി സഭയുടെ ചുമതല ഏറ്റെടുത്തു. ഷാർജ വർഷിപ് സെന്റർ ചെയർമാനും സീനിയർ പാസ്റ്ററുമായ റവ. ഡോ. വിൽസൺ ജോസഫ് പ്രസ്തുത യോഗത്തിന് നേതൃത്വം നൽകി. തുടർന്ന് റവ. ഡോ. വിൽസൺ ജോസഫ് പാസ്റ്റർ മാണിയെ പ്രാർത്ഥിച്ചു ആശീർവദിച്ചു .
AG മൊവീലാ സഭയുടെ പാസ്റ്റർ സാജൻ ജേക്കബ് ഈ യോഗത്തിൽ പങ്കെടുത്തു. പാസ്റ്റർ മാണി , കഴിഞ്ഞ 17 വർഷമായി അദ്ദേഹം യു.എ.ഇയിലെ വിവിധ AG സഭകളിൽ പാസ്റ്ററായി വിശ്വസ്ത സേവനം അനുഷ്ഠിച്ചുവരുന്നതിനോടൊപ്പം, Central District Council UAE Region Presbyter എന്ന നിലയിലും സേവനം നിർവഹിച്ചുവരുന്നു. UAE ഇൽ ഉള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപു ബംഗളൂരിലെ രണ്ട് AG സഭകളിലായി ഒമ്പത് വർഷം പാസ്റ്റർ മണി ശുശ്രൂഷകൾ നിർവഹിച്ചിരുന്നു.
പാസ്റ്റർ മാണി, 1993-ൽ Bethel Bible College , Punalur നിന്ന് BRE ബിരുദവും, 1998-ൽ SABC Bangalore നിന്ന് M.Div ബിരുദവും നേടിയിട്ടുണ്ട്. പാസ്റ്റർ പി.എം. രാജുവിന് ലഭിച്ച ദൈവിക ദർശനത്തിന്റെ അടിസ്ഥാനത്തിൽ, 2000 ജൂൺ മാസത്തിൽ ആരംഭിച്ച ഇംഗ്ലീഷ് ആരാധന, കർത്താവായ യേശുക്രിസ്തുവിന്റെ മഹാകൃപയാൽ, ഷാർജയിലും സമീപ എമിറേറ്റുകളിലും അനേകർക്ക് ആത്മീയ വളർച്ചയ്ക്കും അനുഗ്രഹത്തിനും ഇടയായി കഴിഞ്ഞ 25 വർഷങ്ങളായി നിർവഹിക്കപ്പെടുന്നു. ദി ലിവിംഗ് വേർഡ് AG സഭയിൽ, നിലവിൽ ഇംഗ്ലീഷ് ആരാധനയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുന്നു. കൂടാതെ, സഭയിൽ പ്രത്യേകമായി മലയാളം ആരാധനയും Children’s Church ഉം Ladies Fellowship ഉം നടത്തപ്പെടുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.