ഡോക്ടർ ബ്ലെസ്സൻ മേമന ഇന്ന് മുതൽ ദോഹയിൽ

ദോഹ: ദോഹ അസംബ്ളീസ് ഓഫ് ഗോസ് സഭയുടെ ആഭിമുഖ്യത്തിൽ മെയ്‌ 29 വൈകിട്ട് 7മണിമുതലും , മെയ്‌ 30 രാവിലെ 07.30 മുതലും ഐ.ഡി.സി.സി ബിൽഡിംഗ്‌ നമ്പർ 2 ഹാൾ നമ്പർ 6 ൽ വച്ച് ഡിവൈൻ എൻകൗണ്ടർ മീറ്റിംഗുകൾ നടക്കുന്നു. മെയ്‌ 31നു വൈകിട്ട് ആൻഗളിക്കൻ സെന്റർ കാന ഹാളിൽ വച്ച് വൈകിട്ട് 7 മണി മുതൽ പ്രത്യേക വിടുതലിൽ സന്ദേശവും അനുഗ്രഹിത ഗാന ശുശ്രുഷകളും നടക്കും. അനുഗ്രഹിത പ്രഭാഷകനും ഗാന രചയിതാവും വർഷിപ്പ് ലീഡറും ആയ ഡോക്ടർ ബ്ലെസ്സൻ മേമന ശുശ്രുഷിക്കുന്നു. ദോഹ എ.ജി കൊയർ ഡോക്ടർ ബ്ലെസ്സൻ മേമനയോടൊപ്പം ഗാന ശുശ്രുഷകളിൽ പങ്കുചേരും. ദോഹ അസംബ്ളീസ് സഭാ ശുശ്രുഷകൻ പാസ്റ്റർ റോയ് വർഗീസ് ശുശ്രൂഷകൾക്ക്  നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.