കാനഡയിലെ ക്രിസ്ത്യൻ എഴുത്തുകാരുടെ ശബ്ദം, സ്ക്രോൾ മാഗസിന്റെ പുതിയ പതിപ്പ് പ്രകാശനം ജൂൺ 1-ന്

കാനഡ: കാനഡയിലെ മലയാളി, ഇംഗ്ലീഷ് ക്രിസ്ത്യൻ എഴുത്തുകാരെ കണ്ടെത്തുകയും അവരുടെ രചനകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ക്രൈസ്തവ എഴുത്തുപുര ഒന്റാരിയോ ചാപ്റ്റർ പുറത്തിറക്കുന്ന “സ്ക്രോൾ” മാസികയുടെ പുതിയ പതിപ്പ് 2025 ജൂൺ 1-ന് ZOOM പ്ലാറ്റ്ഫോമിൽ പ്രകാശനം ചെയ്യും. രാത്രി 8:00 PM EDT (5:30 AM IST)-ന് നടക്കുന്ന ചടങ്ങിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ്‌ ഫിന്നി കാഞ്ഞങ്ങാട് മാസിക പ്രകാശനം നിർവഹിക്കും. തുടർന്ന് മാഗസിൻ സമർപ്പണ പ്രാർത്ഥനയും & വചനം സന്ദേശവും പാസ്റ്റർ ജെ. ജോൺ പുനലൂർ നിർവഹിക്കും. ഒന്റാരിയോ ചാപ്റ്റർ പ്രസിഡൻറ് ബിജു പി. സാം യോഗത്തിൽ അധ്യക്ഷത വഹിക്കും. “സ്ക്രോൾ” മാസിക രണ്ട് മാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുവാനാണ് ഒന്റാരിയോ ചാപ്റ്റർ പദ്ധതിയിട്ടിരിക്കുന്നത്. മലയാളം-ഇംഗ്ലീഷ് ഭാഷകളിലായി വിവിധതരം രചനകളെ ഉൾപ്പെടുത്തി വായനക്കാർക്ക് ഗുണമേന്മയുള്ള വായനാനുഭവം നൽകുക എന്നതാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം. എഴുത്തിന്റെ ആഴം, ഭാവത്തിന്റെ ശുദ്ധി, ചിന്തയുടെ വിസ്താരം എന്നിവയെ മുൻനിറുത്തിയൊരു സാഹിത്യ-സാംസ്കാരിക നേർക്കാഴ്ച ആയിരിക്കും ഈ മാസിക. 2025-2027 കാലയളവിൽ “സ്ക്രോൾ” മാഗസിന്റെ പ്രവർത്തനങ്ങൾക്കായി ശക്തമായ എഡിറ്റോറിയൽ ബോർഡ് പ്രവർത്തിക്കുന്നു. ഗ്രേയ്സൺ സണ്ണി (ചീഫ് എഡിറ്റർ), സെനോ ബെൻ സണ്ണി (എഡിറ്റർ ഇൻ ചാർജ്), ജസ്റ്റി ജയിംസ് (സബ് എഡിറ്റർ – മലയാളം), അൻ സൂസൻ വിപിൻ (സബ് എഡിറ്റർ – മലയാളം), ആശിഷ് ജോർജ്ജ് (സബ് എഡിറ്റർ – ഇംഗ്ലീഷ്), ടെസ്ലിൻ കോശി (സബ് എഡിറ്റർ – ഇംഗ്ലീഷ്) എന്നിവരാണ് എഡിറ്റോറിയൽ ബോർഡിൽ പ്രവർത്തിക്കുന്നത്. ബിജു പി. സാം, ദീപാ ജോൺസൺ എന്നിവർ ബോർഡ് എക്സിക്യൂട്ടീവുകളായി പ്രവർത്തിക്കുന്നു. ആഷേർ മാത്യു, ഷെബു തരകൻ, ബെൻസി ജി ബാബു എന്നിവർ എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ്. സ്ക്രോൾ മാസികയുടെ സംരംഭങ്ങൾക്ക് ഒന്റാരിയോ ചാപ്റ്റർ അംഗങ്ങളുടെ പിന്തുണയും സജീവ പങ്കാളിത്തവുമുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading