കാൽഗറിയിൽ മിഷൻ കോൺഫറൻസ് ജൂൺ 7 ന്
കാൽഗറി, കാനഡ: കാൽഗരിയിലെ പ്രഥമ മലയാളം പെന്തകൊസ്തു സഭയായ കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലിയുടെ മിഷൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന മിഷൻ കോൺഫറൻസ് ജൂൺ 7, 2025 ശനിയാഴ്ച്ച പകൽ 10:00 AM മുതൽ നടത്തപ്പെടുന്നു.
2025 ജൂൺ 3 (ബുധൻ) മുതൽ ജൂൺ 5 (വെള്ളി) വരെ വിവിധ ഓൺലൈൻ മിഷൻ സെഷനുകളിൽ വിവിധ ദേശങ്ങളിൽ പ്രവർത്തിക്കുന്ന അഭിഷിക്ത ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 7:30 PM MST (ഇന്ത്യൻ സമയം വ്യാഴം, വെള്ളി, ശനി രാവിലെ 7:00 AM IST)
• ബുധൻ – പാസ്റ്റർ വിജയരാജ് – ബീഹാർ, ഇന്ത്യ
• വ്യാഴം – പാസ്റ്റർ മാർക്ക് റായ്, നേപ്പാൾ
• വെള്ളി – ബ്രദർ ജെസൺ സജി മാത്യു, മസീഹ് മണ്ഡലി അസോസിയേഷൻ, ഇന്ത്യ എന്നിവർ ഓൺലൈൻ zoom പ്ലാറ്റ്ഫോമിലൂടെ ശുശ്രൂഷിക്കും.
Zoom ID: 221 685 3336;
Password: 241805
ശനിയാഴ്ച ഏകദിന മിഷൻ കോൺഫറൻസ് കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലി സഭയിൽ വെച്ച് നടത്തപ്പെടുന്നു. പാസ്റ്റർ ജെറിൻ മാത്യു തോമസ്, ഗ്ലോബൽ മിഷൻ കാറ്റലിസ്റ് ആയി കാനഡയിലെ ക്രിസ്ത്യൻ മിഷനറി അലയൻസ് ചർച്ചസിൽ പ്രവർത്തിച്ചു വരുന്ന അനുഗ്രഹീത ദൈവദാസൻ സെഷനുകൾ നയിക്കും. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മറ്റു അനുഗ്രഹീത മിഷനറിമാരും ഈ സെഷനുകളിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾ പങ്കുവെക്കും. ഈ സെഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.ckcamission.info എന്ന വെബ്സൈറ്റിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്നവർക്ക് ഭക്ഷണം സൗജന്യമായി ഒരുക്കുന്നതാണ്.
മിഷൻ വാരത്തിന്റെ അവസാന ദിനമായ ഞായറാഴ്ച സഭയുടെ സീനിയർ പാസ്റ്റർ കുരിയാച്ചൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ആരാധനയിൽ വിവിധ രാജ്യങ്ങളിൽ സുവിശേഷ ധൗത്യപ്രവർത്തകനായ പാസ്റ്റർ നാഥൻ ക്ളീവർ മുഖ്യ സന്ദേശം നൽകും.






- Advertisement -
Comments are closed, but trackbacks and pingbacks are open.