കവിത: കണ്ണീർ പുഴയിലൊരു കുഞ്ഞ്, ജോമോൻ ജേക്കബ് തൈച്ചേരിൽ
മാതൃത്വം* മരിക്കുന്നു,
സ്ത്രീത്വം സ്വാർത്ഥമാകുന്നു…
ഒരു കൈയിൽ കുഞ്ഞും, മറുകൈയിൽ ക്രൂരതയും
ആരായിരുന്നു അവൾ?
അമ്മയോ? അതോ പൂതനയോ?
*രക്തബന്ധം* കൊണ്ട് മാത്രം അമ്മയാകില്ല,
കരുണ ഇല്ലാത്ത നെഞ്ചകം നീചമാണ്.
കുഞ്ഞിന്റെ ചിരിയുടെ ചൂട് അറിയാത്തവളുടെ കൈകൾ കൊലപാതക തുല്യമായി
*അമ്മയെന്ന* മുഖംമൂടി ധരിച്ചെത്തിയവൾ നീചയായി..
വെള്ളത്തിൻ ആഴത്തിലൊരു വിളി ഉയർന്നു,
“അമ്മേ!”…
കണ്ടില്ല കേട്ടില്ലാവിളിയവൾ
നീലാകാശം പോലൊരു കുരുന്നിനെ,
വെള്ളത്തിൽ നിമഞ്ജിച്ച് മൃതദേഹമാക്കി..
*മാതൃത്വം* മാഞ്ഞു പോയാൽ മനുഷ്യത്വം മരിക്കും
സ്വാർത്ഥതയുടെ നിഴലിൽ ഇന്നത് വിൽക്കപ്പെടുന്നു
നീതിയും ദയയും വിട്ടുപോയ നാട്ടിൽ..
“അമ്മേ…” എന്നൊടുവിലെ നിലവിളി
മുഴങ്ങട്ടെ നവീകരണ ശബ്ദമായി
ഇന്നും എന്നും മാതൃഹൃദയങ്ങളിൽ






- Advertisement -
Comments are closed, but trackbacks and pingbacks are open.