ലേഖനം: കുരുടന്മാരായ വഴികാട്ടികൾ | നിഖിൽ മാത്യു
കുരുടന്മാരായ വഴികാട്ടികൾ. ഉന്നതഭാവമുള്ള കപടനാട്യക്കാരായ മതഭക്തർക്കെതിരെയുള്ള യേശു കർത്താവിന്റെ വാക്കുകൾ പ്രസക്തമാണ്. ” കപട ഭക്തിക്കാരായ ശാസ്ത്രീയമാരും പരീക്ഷന്മാരും ആയുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം..!”. ശാപത്തിന്റെ വാക്കുകൾ അല്ല പ്രത്യുത അവരുടെ ദയനീയ അവസ്ഥയെ കുറിച്ചുള്ള ഖേദപ്രകടനമാണ്. കുരുടന്മാരായ വഴികാട്ടികളെ എന്ന് സംബോധന ചെയ്യുന്നതിലൂടെ യേശു അവരുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി ( മത്തായി 23:16-22 ) ദൈവനിവാസവുമായി ബന്ധപ്പെട്ടാണ് ദേവാലയത്തിൽ സ്വർണ്ണത്തിന്റെ പ്രാധാന്യം. ദൈവ മഹത്വത്തിനായി അത് ഉപയോഗിക്കപ്പെടുന്നു എന്ന ഏക കാരണമാണ് ദേവാലയത്തിലെ സ്വർണ്ണത്തെ മൂല്യമുള്ളതാക്കിതീർക്കുന്നത്. ആയതിനാൽ തന്നെ അത് മനസ്സിലാക്കാത്ത കപടനാട്യക്കാരെ കുരുടന്മാരായ വഴികാട്ടികളെ എന്ന് തന്നെ അതിസംബോധന ചെയ്യുന്നു. ഒരു വ്യക്തിയിൽ കപടത ഏറ്റവും അധികം പ്രകടമാകുവാൻ സാധ്യതയുള്ള മേഖല തന്റെ വാക്കുകൾ തന്നെയാണ്, തന്റെ വ്യത്യസ്ത ഭാഷാ രീതികൾ തന്നെയാണ്. ഒരു മനുഷ്യന് വ്യത്യസ്ത ഭാഷാരീതികൾ ഉണ്ട് എന്നത് സത്യം തന്നെ. മനുഷ്യൻ അവൻ ഉച്ചരിക്കുന്ന ഓരോ വാക്കിനും കണക്കു കൊടുക്കേണ്ടി വരും എന്ന് വചനം വിളിച്ചുപറയുന്നു. നമ്മുടെ വാക്കുകൾ നമ്മെ ഒരുനാൾ പ്രതിക്കൂട്ടിൽ നിർത്തിയേക്കും. അഭിപ്രായവ്യത്യാസങ്ങൾ പാടില്ല എന്നല്ല, മറിച്ച് ഒരു കാര്യത്തിൽ വ്യത്യസ്ത നിലപാടുകൾ പാടില്ല, നമ്മുടെ നിലപാടുകൾ വചനാടിസ്ഥാനത്തിൽ ആയിരിക്കട്ടെ. അങ്ങനെയല്ല എങ്കിൽ കപടനാട്യക്കാരായ മനുഷ്യ നിനക്ക് ആ കഷ്ടം…! മലയാളികൾക്ക് തന്റേതായ അഭിപ്രായമില്ലാത്ത മേഖലകൾ കുറവാണ്. അന്തർദേശീയ, രാഷ്ട്രീയ സാമൂഹിക വിഷയത്തെപ്പറ്റി ആധികാരികമായി അഭിപ്രായം പറയുന്ന മലയാളിയുടെ വമ്പതരത്തെ വിസ്മരിച്ചു കൂടാ. ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുകയും, രാജ്യങ്ങൾ തമ്മിലുള്ള യുദ്ധവേളകളിൽ അന്തി ചർച്ചകളിൽ മുഴങ്ങിയ ത്രസിപ്പിക്കുന്ന വാചകങ്ങളിൽ നാം തിരിച്ചടിക്കണം എന്ന് ള്ളിൽ ഊറ്റം കൊണ്ടെങ്കിൽ, മറ്റുള്ള ജീവന് വിലകൽപ്പിക്കാതെ ഇരുന്നു എങ്കിൽ, കപടനാട്യക്കാരാ നിനക്ക് ഹാ കഷ്ടം…!
പാലസ്തീൻ സംഘർഷങ്ങളിൽ ഒത്തുവാക്യം തിരഞ്ഞവരുടെ കൂട്ടത്തിൽ നാം ഉണ്ടെങ്കിൽ, കപടനാട്യക്കാരാ നിനക്ക് ഹാ കഷ്ടം…! ബഹുരാകാശ ശാസ്ത്രജ്ഞനായ ബുച്ച് വിൽമോർ ബഹുരാകാശ നിലയത്തിൽ നിന്നും ക്രിസ്തുവിന്റെ സുവിശേഷം ലോകത്തോട് പ്രഘോഷിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ചിലർ സന്തോഷിക്കുകയും, സുനിത വല്യംസ് തന്റെ യാത്രയിൽ ഹിന്ദു ദേവനായ ഗണപതി ഭഗവാന്റെ രൂപവും ഭഗവത്ഗീതയും ഒപ്പം കരുതി എന്ന് കേൾക്കുമ്പോൾ അത് ഉൾക്കൊള്ളുവാൻ കഴിയാതിരിക്കുകയും ചെയ്യുന്നത് ക്രിസ്ത്യാനിറ്റിയെ മതത്തിന്റെ വേലിക്കെട്ടിനുള്ളിൽ നിന്നുകൊണ്ട് വീക്ഷിക്കുന്ന കപട ഭക്തിക്കാരായതുകൊണ്ടാണ്. ക്രിസ്ത്യാനിറ്റി എന്നത് മതത്തിന്റെ പുറത്തേക്ക് നീണ്ടുനിൽക്കുന്ന ഒരു ജീവിതശൈലിയാണ്.. മതനിരപക്ഷതയും, സമത്വവും സോഷ്യൽ മീഡിയകളിലൂടെ ഘോരമായി പ്രസംഗിക്കുന്ന നമുക്ക് നമ്മുടെ ജീവിതത്തോട് അതിനെ ചേർത്തുവയ്ക്കുവാൻ കഴിയാത്തത് കപടതയുടെ ഭാഷാരീതി നമുക്ക് വശമുള്ളതുകൊണ്ടാണ്. നാം കുറെക്കൂടി ഉത്തരവാദിത്വമുള്ളവരാകേണ്ടിയിരിക്കുന്നു. നമ്മിലെ പ്രകടനങ്ങൾക്കപ്പുറം കർത്താവ് നമ്മിൽ ഫലം അന്വേഷിക്കുന്നു… വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറിയാം… നമ്മിലെ വ്യത്യസ്ത ഭാഷാരീതികൾ നാം ആടിക്കൊണ്ടിരിക്കുന്ന കപടതയുടെ തുടർച്ചയിലേക്ക് നമ്മെ നയിക്കുന്നു.. വാക്ക് വചനം ആകട്ടെ. എഴുത്തുകാരന്റെ ഭാഷയിൽ ,വാക്കുകൾ അതിൽ തന്നെ മധുരമുള്ളത് ആകുക എന്നതിനുമപ്പുറം ഹൃദയം മധുരമുള്ളതാകുമ്പോൾ വാക്ക് എന്ന ഫലം സ്വാദ് ഉള്ളതാകുന്നു…






- Advertisement -
Comments are closed, but trackbacks and pingbacks are open.