മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ, യൂ കെ.ക്ക് (MPA UK) നവ നേതൃത്വം
ഇoഗ്ലണ്ട്: യു. കെ യിലുള്ള മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ യൂ കെയുടെ 2025 – 2027 വർഷത്തേക്കുള്ള നേതൃത്വത്തെ തിരഞ്ഞെടുത്തു. ബ്രിസ്റ്റോളിൽ നടന്ന നടന്ന കോൺഫ്രൻസിന്റെ ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
എം പി എ യൂ കെ യുടെ പ്രസിഡന്റ് ആയി പാസ്റ്റർ ജെയിംസ് ശമുവേലിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പാസ്റ്റർ പി സി സേവ്യർ , സെക്രട്ടറിയായി പാസ്റ്റർ ജിനു മാത്യു , ജോയിന്റ് സെക്രട്ടറി ആയി പാസ്റ്റർ ബിജു ദാനിയേൽ, ട്രഷറർ ആയി പാസ്റ്റർ റോജി രാജു എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മറ്റി ഉൾപ്പടെ 22 അംഗ കമ്മറ്റി ആണ് തിരഞ്ഞെടുക്കപ്പെട്ടത്.
2025 – 2027 വർഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയെ കൂടാതെ നാഷണൽ കമ്മറ്റിലേക്ക് പാസ്റ്റർ സാം തോമസ് (യൂത്ത് കോ ഓർഡിനേറ്റർ) , സിസ്റ്റർ സ്വപ്ന ജിജി (ലേഡീസ് കോഓർഡിനേറ്റർ), ബ്രദർ പോൾസൺ ഇടയത്ത് (മീഡിയ കോഓർഡിനേറ്റർ), ബ്രദർ വിശാൽ ജോർജ് (ക്വയർ കോഓർഡിനേറ്റർ), ബ്രദർ രാജേഷ് വർഗീസ് (മ്യൂസിക് കോഓർഡിനേറ്റർ), പാസ്റ്റർ ജോൺസൺ ജോർജ് (പ്രയർ കോഓർഡിനേറ്റർ), ബ്രദർ സോണി എബ്രഹാം (ഇവാൻജലിസം കോഓർഡിനേറ്റർ), കൂടാതെ ഏരിയ കോഓർഡിനേറ്റർസ് ആയി പാസ്റ്റർ സാം തോമസ് (ലണ്ടൻ), ബ്രദർ ജോൺസൺ ബേബി (ഇംഗ്ലണ്ട് സൗത്ത്), പാസ്റ്റർ അനിൽ അലക്സാണ്ടർ (സ്കോട്ലൻഡ്), പാസ്റ്റർ ജോൺ വർഗീസ്(ഇംഗ്ലണ്ട് നോർത്ത്), ബ്രദർ തോമസ് മാത്യു (നോർത്തേൺ അയർലണ്ട്), പാസ്റ്റർ ശമുവേൽ സൈമൺ (വെയിൽസ്), ബ്രദർ ബോബി കുര്യാക്കോസ് (മിഡ്ലാൻഡ്സ് ), ബ്രദർ ഷൈജു കുര്യൻ (ഈസ്റ്റ് മിഡ്ലാൻഡ്സ്), പാസ്റ്റർ ബിനു കുഞ്ഞുകുഞ്ഞ് (വെസ്റ്റ് മിഡ്ലാൻഡ്സ്), ബ്രദർ വെസ്ലി ചെറിയാൻ (ഇംഗ്ലണ്ട് നോർത്ത് ഈസ്റ്റ് ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
2026 ലെ കോൺഫ്രൻസ് ഇംഗ്ലണ്ടിലെ തുറമുഖ പട്ടണമായ സൗതാംപ്റ്റണിൽ വച്ച് നടത്തുവാനും തീരുമാനിച്ചു.






- Advertisement -
Comments are closed, but trackbacks and pingbacks are open.