ബഹ്‌റിൻ പെനിയേൽ ഐപിസി പിവൈപിഎ ഏകദിന സെമിനാർ നടന്നു
ബഹ്‌റൈൻ : ബഹ്റിൻ പെനിയേൽ ഐപിസി പിവൈപിഎ ഏകദിന സെമിനാർ മെയ് 25 ന് നടന്നു. കാനു ഗാർഡനിലെ സഭാ ഹാളിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ
ജോസഫ് സാം ഉത്ഘാടനം ചെയ്തു.
പിവൈപിഎ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
“വിജയകരമായ ക്രിസ്തീയ ജീവിതം” എന്ന സമകാലിക പ്രാധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നയിച്ചു. പ്രശ്ന സങ്കീർണ്ണവും പാപപങ്കിലവുമായ ലോകത്തിൽ വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കണമെങ്കിൽ വ്യക്തിപരമായ പ്രാർത്ഥനയും വചനധ്യാനവും ദൈവവുമായി അഭേദ്യമേറിയ ബന്ധവും ആവശ്യമാണെന്നും നമ്മുടെ ആത്യന്തിക ലക്ഷ്യം നിത്യതയാണെന്നും അതിനായി നാം ദിനവും ഒരുക്കപ്പെടണമെന്നും, വിജയകരമായ ക്രിസ്തീയ ജീവിതം എന്ന സമകാലിക പ്രാധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി യുവജനപ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ പാസ്റ്റർ. ഫിന്നി കാഞ്ഞങ്ങാട് ക്ലാസുകൾ എടുത്തു. ഉച്ച കഴിഞ്ഞ് നടന്ന ഗ്രൂപ് ചർച്ചകളിൽ 3 ഗ്രൂപ്പുകൾ പങ്കെടുക്കുകയും അവരുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും പങ്കുവെയ്ക്കുകയും ചെയ്തു.
പിവൈപിഎ .ഭാരവാഹികളായ ജെസ്റ്റിൻ തോമസ്, ജിബിൻ മാത്യൂ, സൂരജ് ഐസക് എന്നിവർ നേതൃത്വം നൽകി. സഭാ സെക്രട്ടറി ജിൻസ് കെ മാത്യൂ, ഗായകനും സംഗീത സംവിധായകനുമായ പാസ്റ്റർ. ജെയിംസ് തോന്നിയമലയും ആശംസകൾ അറിയിച്ചു.






- Advertisement -
Comments are closed, but trackbacks and pingbacks are open.