ഒ.എസ് ജേക്കബ് (ജോയിച്ചായൻ – 83) അക്കരെ നാട്ടില്‍
തിരുവല്ല: റിട്ട. സിവിൽ എഞ്ചിനീയർ (ഒഡീഷ) മഞ്ഞാടി ഒറ്റത്തെങ്ങിൽ ഒ.എസ് ജേക്കബിന്റെ (ജോയിച്ചായൻ 83) സംസ്കാരം നാളെ ഏപ്രിൽ 26 ന് രാവിലെ 10 ന് ഐ.പി.സി നോർത്തേൺ റീജിയന്റെ നേതൃത്വത്തിൽ ഇൻഡോർ നാവിലാക്ക ക്രിസ്ത്യൻ സെമിത്തേരിയിൽ. പരേതൻ ആമല്ലൂർ ഐ.പി.സി എബനേസർ സഭാംഗമാണ്.
ഭാര്യ: വളഞ്ഞവട്ടം താന്നിമൂട്ടിൽ പരേതയായ ലീലാമ്മ ജേക്കബ്. മക്കൾ: സുനിൽ ജേക്കബ് (ഇൻഡോർ), അനിൽ ജേക്കബ് (കുവൈറ്റ്). മരുമക്കൾ: പാമ്പാടി പുതുച്ചേരി മെർസി സുനിൽ (ഇൻഡോർ), ചിറ്റാർ തുണ്ടിയത് ബിന്ദു അനിൽ (കുവൈറ്റ്).
സഹോദരങ്ങൾ: പരേതനായ ഒ.എസ് ജോർജ് (ജോർജ്കുട്ടി, ആനപ്രമ്പാൽ വടക്ക്), പരേതയായ മടമുഖത്ത് ഏലിയാമ്മ എബ്രഹാം (ആനപ്രമ്പാൽ തെക്ക്), തേൻമൂട്ടിൽ റേച്ചൽ ചാക്കോ (ചിന്നമ്മ, മാരാമൺ), ചാഞ്ഞപാറയ്ക്കൽ പരേതയായ അന്നമ്മ വർഗീസ് (കുഞ്ഞമ്മ, കവുങ്ങുംപ്രയാർ).




- Advertisement -
Comments are closed, but trackbacks and pingbacks are open.