എക്സൽ വിബിഎസ് 2025 യുകെ ന്യൂകാസിൽ ക്രിസ്‌ത്യൻ ഫെല്ലോഷിപ്പിൽ വിജയകരമായി നടത്തപ്പെട്ടു.

ന്യൂകാസിൽ: എക്സൽ മിൻസ്‌ട്രീസ് യുകെ & അയർലൻഡ് ന്റെ നേതൃത്വത്തിൽ ന്യൂകാസ്റ്റിൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഇൻ്റർനാഷ്ണൽ ചർച്ച് -ൽ നടന്ന എക്സൽ വിബിസ് 2025 വിജയകരമായി സമാപിച്ചു. ഏപ്രിൽ 17 മുതൽ 19 വരെ, മൂന്നു ദിവസത്തേക്ക് നടന്ന ഈ ആത്മീയ യാത്രയിൽ കുട്ടികൾ ഉത്സാഹത്തോടും ആത്മാർത്ഥതയോടും കൂടി പങ്കെടുത്തു. എക്സൽ വിബിഎസ് ന്റെ ഉദ്ഘാടനം പാസ്റ്റർ ജോൺസൺ ദേവപ്രിയം നടത്തിയ പ്രസംഗത്തിലൂടെ ആരംഭിച്ചു. എക്സൽ മിൻസ്‌ട്രീസ് യുകെ & അയർലൻഡ് റീജിയണൽ ഡയറക്ടർ ബ്ര. ബ്ളെസ്സൺ പി ജോൺ നേതൃത്വം നൽകുകയും, പ്രിസില്ല കുരുവിളയും ബ്ളെസ്സി ബ്ളെസ്സണും അസോസിയേറ്റ് ഡയറക്ടർമാരായി പ്രവർത്തിക്കുകയും ചെയ്തു.

ബ്ര. ആലിൻ വർഗീസ്സ് , ബ്ര. ബിനു മാത്യുവും വിബ്സ് കൺവീനർമാരായി പ്രവർത്തിച്ചു . ബ്ര. സ്റ്റീഫൻ തെക്കെഒടിയിലും ബ്ര. റൺ ജോണും ചർച്ച് ലീഡർഷിപ്പ് ടീമിന്റെ ഭാഗമായി എക്സൽ വിബ്‌സ്നുള്ള നേതൃത്വം നൽകി. എക്സൽ വിബിസ്ന്റെ സമാപനദിനത്തിൽ പാസ്റ്റർ രഞ്ജിത് അമ്പനാട്ട് ആത്മീയമായ സമാപന സന്ദേശം നൽകി. ഗാനം പരിശീലനം , ബൈബിൾ പാഠങ്ങൾ, ആർട്സ് & ക്രാഫ്റ്റ്, ഗ്രൂപ്പ് ആക്റ്റിവിറ്റികൾ, ഗെയിം എന്നിവയുടെ മികച്ച സംയോജനമായിരുന്നു ഈ എക്സൽ വിബിഎസ്. കുട്ടികളുടെ ജീവിതത്തിൽ അവിസ്മരണീയമായ മൂന്ന് ദിനങ്ങളയിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.