അപ്കോൺ (APCCON ) ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് – സംയുക്ത ആരാധനയും നന്ദി പ്രാർത്ഥനയും നാളെ വൈകിട്ട്

അബുദാബി: അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2024 – 25 (APCCON) പ്രവർത്തന വർഷത്തെ അവസാന സംയുക്ത ആരാധനയും 25 വർഷം പൂർത്തീകരിച്ചതിന്റെ നന്ദി പ്രാർത്ഥനയും ഏപ്രിൽ 19 ശനിയാഴ്ച വൈകിട്ട് 07:45 മുതൽ 10:00 മണി വരെ അബുദാബി മുസഫയിൽ വച്ച് നടത്തപ്പെടും. പ്രസ്തുത മീറ്റിംഗിൽ അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും.അനുഗ്രഹീത ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും.ഈ മീറ്റിംഗിൽ 25 വർഷം പൂർത്തീകരിച്ച അപ്കോണിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള സുവനീർ പ്രകാശനവും നടക്കും. മീറ്റിങ്ങിന് അപ്കോൺ പ്രസിഡന്റ് Pr. എബി എം വർഗീസ്,ഉപാധ്യക്ഷൻ പാസ്റ്റർ സജി വർഗീസ്,സെക്രട്ടറി ബ്രദർ ജോഷ്വാ ജോർജ് മാത്യു,ട്രഷറർ ബ്രദർ ജോജി വർഗീസ്, ജോയിൻറ് സെക്രട്ടറി ബ്രദർ എബ്രഹാം മാത്യു, ജോയിൻറ് ട്രഷറർ ബ്രദർ ജോബിൻ പോൾ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.