റൺ നേപ്പാളിൽ ഏഴ് എമിറേറ്റ്സ് ഓടി കീഴടക്കി ജേക്കബ് തങ്കച്ചൻ 

വാര്‍ത്ത: കൊച്ചുമോൻ ആന്താര്യത്ത്‌

ദുബായ് : ഐപിസി വർഷിപ് സെന്റർ, ഷാർജ വിശ്വാസിയും യുഎഇയിലെ പ്രവാസി മലയാളികൾക്ക് ഇടയിൽ അറിയപ്പെടുന്ന അത് ലറ്റ് ജേക്കബ് തങ്കച്ചൻ ജെംസ് മോഡേൺ അക്കാദമിയും ദുബായ് കെയേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന റൺ നേപ്പാളിൽ അഞ്ച് ദിവസം കൊണ്ട് യുഎ ഇ യിലെ ഏഴ് എമിറേറ്റ്സുകളിൽ 250+ കിലോമീറ്റർ ഓടി കയറി. ഈ മരത്തോണിൽ നിന്നും കിട്ടുന്ന വരുമാനം നേപ്പാളിൽ ഒരു സ്കൂൾ നിർമിച്ചു നൽകാൻ ആണ് സംഘടിപ്പിച്ചത്.

2016 മുതൽ ഈ മേഖലയിൽ ഉള്ള ജേക്കബ് സ്‌പൈസ് കോസ്റ്റ് മാരത്തോൺ കൊച്ചി,അബുദാബി മാരത്തോൺ, കോയമ്പത്തൂർ മാരത്തോൺ, റാക് ഹാഫ് മാരത്തോൺ എന്നിവയിലും പങ്കെടുത്തു. 2019 ൽ ജേക്കബ് ഫസ്റ്റ് അയേൺ മാൻ 70:3 ( 1.2 മൈൽ നീന്തൽ, 56 മൈൽ ബൈക്ക് റൈഡ്, 13.2 മൈൽ ഓട്ടം )ആയി വിജയകരമായി പൂർത്തീകരിച്ചു. കൂടാതെ ഊട്ടി അൾട്രാ മാരത്തോൺ, വാഗമൻ അൾട്രായിൽ മാരത്തോൺ എന്നിവയിലും പങ്കെടുത്തു. 70 കിലോ മീറ്റർ അൾട്രാ മാരത്തോൺ ജെബൽ ജെയ്സ് 2 പ്രാവശ്യം ഓടി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് എന്നിവയിൽ ഓടി കയറി. 161 കിലോമീറ്റർ ജൈസല്മർ മാരത്തണിലും പങ്കെടുത്തു.

ഐ. ടി ബിസിനസ്സ് നടത്തുന്ന ജേക്കബിന് പ്രോത്സാഹനമായി ഭാര്യ ജെസ്സി എവറസ്റ്റ്‌ ബേസ് ക്യാമ്പ് യാത്ര നടത്തിയ ഏകമകൻ ജോൺ ജേക്കബ് എന്നിവർ കൂടെയുണ്ട്. ആരോഗ്യമുള്ള ലഹരി വിമുക്തമായ ഒരു തലമുറയെ നേടുക എന്ന ലക്ഷ്യത്തിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ജേക്കബ് ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.