ബ്രദർ മാത്യൂസ് എബ്രഹാമിന് പാസ്റ്ററൽ ഓർഡിനേഷൻ നൽകി.

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌

ചിക്കാഗോ: വിവിധ സുവിശേഷ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ ബ്രദർ മാത്യൂസ് എബ്രഹാമിന് സയോൻ ക്രിസ്ത്യൻ ചർച്ചിൽ നടന്ന സമ്മേളനത്തിൽ വച്ച് ഓർഡിനേഷൻ നൽകി. റിമിയുടെയും അതിന്റെ സഭാ വിഭാഗമായ ട്രിനിറ്റി ചർച്ചിന്റെയും ആഭിമുഖ്യത്തിൽ ഡോ സജി കെ ലൂക്കോസ് ഓർഡിനേഷന് നേതൃത്വം നൽകി. റവ ചെറിയാൻ തോമസ് അധ്യക്ഷനായിരുന്നു. റവ ജോർജ് കെ സ്റ്റീഫൻസൻ മുഖ്യ സന്ദേശം നൽകി. റവ. സണ്ണി മാത്യുവിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഡോ ടൈറ്റസ് ഈപ്പൻ സങ്കീർത്തനം വായിച്ചു. ബ്രദർ മാത്യൂസ് എബ്രഹാം അനുഭവസാക്ഷ്യം പ്രസ്താവിച്ചു. റിമി ബോർഡ് അംഗങ്ങളും സന്നിഹിതരായിരുന്നു.

ബ്രദർ ഏലിയാസ് തോമസ്, സിസ്റ്റർ ശോശാമ്മ കുര്യൻ, സിസ്റ്റർ ജോയിസ് സ്റ്റീഫൻസൺ,കുരിയൻ ഫിലിപ്പ്, സജി ഫിലിപ്പ്, ഡോ. കെ. ജി. ജോസ്, ഹൂസ്റ്റൻ, പാസ്റ്റർ. തോമസ് വർഗീസ്, കേരള എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ജോസഫ് കെ ജോസഫ് പാസ്റ്റർ ജോയ് ആലുമൂട്ടിൽ പാസ്റ്റർ മാത്യു സക്കറിയ എന്നിവരുടെ ആശംസകൾ സദസ്സിൽ വീഡിയോ സന്ദേശമായി അവതരിപ്പിച്ചു. സിസ്റ്റർ റോസമ്മ ചെറിയാൻ കൃതജ്ഞത പ്രകാശിപ്പിച്ചു.

ഹിസ് വോയിസ്‌ ചിക്കാഗോ ഗാന ശുശ്രൂഷ നിർവഹിച്ചു. ഡോ വർഗീസ് മത്തായിയുടെ പ്രാർത്ഥനാശീർവാദത്തോടെ സമ്മേളനം സമാപിച്ചു. പുല്ലാട് മുട്ടൂതറയിൽ കുടുംബാംഗമായ മാത്യൂസ് സെലിബ്രേഷൻ ചർച്ച്, ചിക്കാഗോ സഭാംഗമാണ്.ഭാര്യ ബീന എബ്രഹാം മക്കൾ നിധി മാത്യൂസ്, നമിത എബ്രഹാം, നവോമി എബ്രഹാം എന്നിവരും സുവിശേഷ പ്രവർത്തനത്തിൽ സജീവമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.