ഐപിസി റിവൈവൽ ചർച്ച് ദുബായ് സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ സാം പനച്ചയിൽ ചുമതലയേറ്റു

ദുബായ്: സഭയുടെ വൈസ് പ്രസിഡന്റ്‌, സഭ സെക്രട്ടറി, കമ്മിറ്റി മെംബേർസ്, സഹോദരി സമാജം വൈസ് പ്രസിഡന്റ്‌, സെക്രട്ടറി, സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ, സഭ മെംബേർസ് എന്നീ പ്രിയപ്പെട്ടവർ ചേർന്ന്
അദ്ദേഹത്തെയും കുടുംബത്തെയും ദുബായ് എയർപോർട്ടിൽ സ്വീകരിച്ചു. ഐപിസി എബനേസർ കടമ്മനിട്ട കല്ലേലി ചർച്ചിൽ 2018 മുതൽ കഴിഞ്ഞ 7 വർഷം സുത്യർഹമായ ശുശ്രൂഷ നിർവഹിച്ചു. നിലവിൽ ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്‌, ഐപിസി ജനറൽ കൌൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഐപിസി കേരള സ്റ്റേറ്റ് പി വൈ പി എ യുടെ മുൻ സംസ്ഥാന സെക്രട്ടറിയായും, കേരളാ സ്റ്റേറ്റ് കൗൺസിൽ പ്രസ്ബിറ്ററി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.വേദ അധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അനുഗ്രഹീത സഭാ ശുശ്രൂഷകൻ, സംഘാടകൻ എന്നീ നിലകളിൽ കത്തൃ ശുശ്രൂഷയിൽ ശോഭിച്ചു വരുന്നു. വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ദീർഘ വർഷങ്ങളായി ഐപിസിയിലെ ശുശ്രൂഷകനാണ്. ഐപിസി യിൽ ദീർഘ വർഷങ്ങൾ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ പി. എ. എബ്രഹാമിന്റെയും ഏലിയാമ്മ എബ്രഹാമിന്റെ മകനാണ്. ഐപിസിയിൽ സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ മേപ്രാൽ അവറാച്ചന്റെ കൊച്ചുമകനും, ഐപിസി യുടെ ആരംഭ കാലങ്ങളിൽ കത്തൃ ശുശ്രൂഷയിൽ ശക്തമായി ശോഭിച്ചിരുന്ന പത്തിച്ചിറ യോഹന്നാച്ചന്റെ കൊച്ചുമകന്റെ മകനുമാണ് പാസ്റ്റർ സാം പനച്ചയിൽ.
ഭാര്യ റൂബി സാം (ഇംഗ്ലീഷ് അധ്യാപിക )
മക്കൾ : അലൻ സാം, ഏബൽ സാം

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.