SFNCA 19മത് ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക് ഓഫ് മീറ്റിംഗ് ഡാളസിൽ നടന്നു.
ഡാളസ്, ടെക്സാസ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക (SFCNA) 19മത് ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക് ഓഫ് മീറ്റിംഗ് ഡാളസിൽ ഏപ്രിൽ 6ന് ശാരോൻ ഇവന്റ് സെന്ററിൽ (940 ബാർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വൈറ്റ്, TX 75150) നടന്നു.
റവ ജോസഫ് റ്റി ജോസഫ് (സീനിയർ പാസ്റ്റർ, ഹാർവെസ്റ്റ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ഡാളസ് ഉത്ഘാടനം ചെയ്ത മീറ്റിംഗിൽ പാസ്റ്റർ റെൻ ഫിന്നി (സീനിയർ പാസ്റ്റർ, ഫെയ്ത്ത് റെവലൂഷൻ ചർച്ച്) പാസ്റ്റർ സജു മാവേലിക്കര എന്നിവർ ആശംസകൾ അറിയിച്ചു. കോൺഫറൻസ് നാഷണൽ കൺവീനർ റവ സ്റ്റീഫൻ വർഗീസ് ശുശ്രുഷകൾക്കു നേതൃത്വം നൽകി.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗായകസംഘം ഗാനശുശ്രുഷകൾക്കു നേതൃതം നൽകി.ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക (SFCNA) 19മത് ഫാമിലി കോൺഫറൻസ് 2025 ജൂലൈ 3 മുതൽ 6 വരെ ഡാളസിലെ ശാരോൻ ഇവന്റ് സെന്ററിൽ നടക്കും.
“വരുവിൻ, നമുക്ക് ദൈവവുമായി ഒരുമയിൽ നടക്കാം” (ആമോസ് 3:3) എന്നുള്ളതാണ് കോൺഫറൻസ് തീം.




- Advertisement -
Comments are closed, but trackbacks and pingbacks are open.