കെ.ടി.എം.സി.സി സംഗീതസന്ധ്യ വെള്ളിയാഴ്ച (ഏപ്രിൽ 4 ന് )

കുവൈറ്റ് സിറ്റി:  കുവൈറ്റ്  ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി)  ആഭിമുഖ്യത്തിലും ഗുഡ്  ഏർത്ത് സഹകരണത്തിലും മോശ വത്സലം ശാസ്ത്രിയാർ  രചിച്ച ഗാനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം ഏപ്രിൽ 4 വെള്ളിയാഴ്ച ആറു  മണി  മുതൽ  നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു.

പഴയുടെ തനിമ നഷ്ടപ്പെടുത്താത് ഇന്നിന്റ തലമുറ ഏറ്റെടുത്ത ഗാനങ്ങൾക്ക് വരികളും താളവും ഈണവും പകർന്നിട്ടുള്ള വ്യക്തിയാണ് യശ്ശ ശരീരനായ മോശ വത്സലം ശാസ്ത്രിയാർ. കെ.ടി.എം.സി.സി,  കെ.സി.സി,  മെൻസ് വോയിസ്   ആൻഡ് കോറൽ സൊസൈറ്റി, യൂത്ത് കോറസ്, വോയിസ് ഓഫ് ജോയ്  , ഐ.പി.സി തുടങ്ങിയ ഗായക സംഘത്തോടൊപ്പം കുവൈറ്റിലെ പ്രശസ്തരായ ഗായകരും  ഗാനങ്ങൾ ആലപിക്കുന്നു.

ഗാനസന്ധ്യയുടെ ഒരുക്കങ്ങൾക്കായി  സജു വാഴയിൽ തോമസ്, റോയി കെ.യോഹന്നാൻ , വർഗീസ്  മാത്യു, അജോഷ് മാത്യു  ഷിബു വി. സാം , ടിജോ സി.സണ്ണി  ,  തോമസ് ഫിലിപ്പ് , റെജു ദാനിയേൽ വെട്ടിയാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.

       

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.